0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 635
ആക്‌സിഡന്റുകളും അല്ല' ഞാൻ പറഞ്ഞത് കേട്ട് അക്കുവും മാമനും എന്നെ തന്നെ നോക്കി നിന്നു.. 'നീ കാര്യം തെളിച്ച് പറ.....' അക്കുവിന്റെ ശബ്ദത്തിൽ ഒരു പേടി നിഴലിച്ചതായി എനിക്ക് തോന്നി..... ഡാ ഒരു 3 വർഷം മുന്നെയാണ്..... അന്ന് ഞാൻ  റാവുത്തർ മുതലാളിയുടെ  ലെയ്‌ലാൻഡ് ഓടിക്കുന്ന സമയം..... ഒരു ദിവസം തമിഴ്നാട്ടിലേക്ക് ഓട്ടം പോയതായിരുന്നു.....  സേലം ഹൈവേ പിടിച്ച് പോകുന്ന വഴി ടോൾ എടുക്കാതെ ആ പൈസ ലാഭിക്കാൻ വേണ്ടി ഹൈവേയിൽ നിന്നിറങ്ങി  വേറെയൊരു  റൂട്ട് പോകുന്ന വഴിയാണ് ഒരു കേരള രെജിസ്ട്രേഷൻ കാർ തവിട് പൊടിയായി കിടക്കുന്നത് കണ്ടത്...... ഞാൻ വേഗം ലോറി ഒതുക്കി ചെന്ന് നോക്കിയതും ഒരു 6 പേരോളം ആ കാറിലുണ്ടായിരുന്നു.... ആർക്കും അനക്കമൊന്നുമില്ല..... ഇടി കഴിഞ്ഞിട്ട് ഒരു 10 മിനിറ്റ് ആയിട്ടുളളു എന്ന് തോന്നി...... അധികം വണ്ടികൾ വരാത്ത വഴിയായത് കൊണ്ട് ആരും കണ്ടിട്ടുമില്ല......
ഞാൻ വേഗം 102 ആംബുലൻസ് സർവീസിൽ വിളിച്ച് കാര്യം പറഞ്ഞു...ഒപ്പം ഫയർ ഫോഴ്‌സിനെയും വിളിച്ചു..... ഡോർ വെട്ടി  പൊളിക്കാതെ ആരെയും പുറത്തെടുക്കാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു.... അങ്ങനെ ഒറ്റയ്ക്കു ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിന്നുപോയി.... അപ്പോഴാണ് അത് വഴി ഒരു ലോറി വന്നത് ....... ഞാൻ കൈകാട്ടിയതും സംഭവം മനസ്സിലായ ഡ്രൈവർ വേഗം  വണ്ടിയൊതുക്കി വന്നു......... 6 ജീവൻ ചോരയിൽ കിടക്കുന്ന കണ്ടിട്ടും   അയ്യാളിൽ വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല....... ആകെ മരവിച്ച് നിന്ന എന്നെ സമാധാനിപ്പിച്ചുകൊണ്ട് അയ്യാൾ കാര്യങ്ങൾ എനിക്ക് പറഞ്ഞ്തന്നു...... അതൊക്കെ അവിടെ സാധാരണമാണെന്ന്....... ഇങ്ങനെയുളള  കരുതികൂട്ടിയുളള അപകടം മാസത്തിൽ രണ്ടും മൂന്നും ഒക്കെ പലയിടത്തായി സംഭവിക്കാറുണ്ടെന്ന് ...... ഡാ പക്ഷെ ആര്?  എന്തിന് വേണ്ടി....? എന്തെങ്കിലുമൊരു മോട്ടീവ് വേണ്ടേ... അക്കു വല്ലാത്തൊരു  ആകാംഷയോടെയാണ് എന്നോടത്‌ ചോദിച്ചത്‌...... മോട്ടീവ് ഇല്ലെന്ന് ആര് പറഞ്ഞു..? ഇതുപോലെയുളള അപകടത്തിൽപ്പെടുന്നവരുടെ ആഭരണങ്ങൾ എവിടെ പോയെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ..... ഇങ്ങനെ ഉറ്റവരെ  മരിച്ച് കെട്ടിപൊതിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ  ആരാ ഉണ്ടായിരുന്ന  സ്വർണവും പണവും നോക്കുന്നത്...... ഡാ അക്കു, നിനക്ക് അന്വേഷിച്ചാൽ മനസ്സിലാകും സ്ത്രീകൾ കൂടുതലുളള വണ്ടികളായിരിക്കും കൂടുതലും അപകടത്തിൽ പെട്ടിട്ടുണ്ടാകുകാ.....

💬 Comments

View all comments