Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
ഉളളതുകൊണ്ട് ഒരു പേടി....... ?
അങ്ങനെ മൂന്നാമത്തെ മതില് ചാട്ടവും സംഭവിച്ചു ?........വേഗം നടന്ന് അടുക്കള വശത്തുളള അലക്ക് കല്ലിൽ പോയിരുന്ന് ഫോൺ എടുത്ത് കിച്ചൂസിനെ വിളിച്ചു....... ആദ്യത്തെ റിങ് മുഴുവനാക്കിയില്ല .....
'ഹലോ അച്ചേട്ടാ...... എത്ര നേരായിന്നോ നോക്കിയിരിക്കണേ....
ഉറക്കം വന്നിട്ട് കണ്ണടഞ്ഞു പോയി നേരെത്തെ ....... '
കിച്ചു ഫോൺ എടുത്തതും പയ്യെ അടക്കി പിടിച്ചുകൊണ്ടാണ് സംസാരിക്കുന്നത് .......
"അച്ചോടാ..........സാരില്ലാട്ടാ ഉമ്മ്മ്മ്മ്മാ " ??
ഹിഹി..... ഞാൻ കൊഞ്ചുന്ന പോലെ പറഞ്ഞത് കേട്ട് കിച്ചൂസിനും ചെറിയ ചിരി വന്നത് ഞാൻ കേട്ടു.......
'എന്റ കിച്ചൂസ്സേ എല്ലാരും ഉറങ്ങാൻ കാത്ത് നിന്നതാ..... അമ്മു ഉറങ്ങിയോടി........? '
കൊളളാം.... ഉറങ്ങിയോന്നാ.....അവിടെന്ന് വന്ന് ഡ്രസ്സ് പോലും മാറാതെ കിടന്ന് നല്ല ഉറക്കാ പെണ്ണ്......
ആഹ് അതില്ലേ അച്ചേട്ടാ ഇന്ന് അച്ഛൻ എന്താ കുളത്തിന്റെ അവിടെക്ക് വിളിച്ചോണ്ട് പോയെ.... പെട്ടെന്നാണ് ആ കാര്യം ഓർമ വന്നപോലെ കിച്ചുപെണ്ണ് അത് ചോദിച്ചത്.....
കിച്ചുവിന് അതറിയാതെ സമാധാനം കിട്ടില്ലെന്ന് ഉറപ്പാണ് ?.....
അതവളുടെ ചോദ്യം കേട്ടാൽ തന്നെ അറിയാം......
മ്മ്മ്മ്മ്..... തോന്നി അതന്നെ ആദ്യം ചോദിക്കുമെന്ന്......അതൊക്കെയുണ്ട് എന്റ കിച്ചൂസ്സേ......?
'എന്തോന്നാ അച്ചേട്ടാ.... എപ്പോഴും ഇങ്ങനെയാ ...എന്നോട് ഒന്നും പറയില്ല..... ഞാൻ എന്ന വെക്കാൻ പോവാ.......'
കിച്ചുപെണ്ണ് പിണങ്ങി തുടങ്ങി.... എന്നാലും കാര്യം അറിയാതെ അവൾ ഫോൺ വെക്കില്ലെന്ന് എനിക്കറിയാം.....
ആഹാ വെക്കോ? ... എന്ന വെച്ചോ..... വേഗം കിടന്ന് ഉറങ്ങിക്കോട്ട.... ഗുഡ് നൈറ്റ്..... ഞാൻ അതും പറഞ്ഞ് കുറച്ചുനേരം മിണ്ടാതെ നിന്നു......
'ഹലോ.........
ഹലോ അച്ചേട്ടാ..... ഹലോ...... '
ഞാൻ വെച്ചെന്ന് കരുതി വെപ്രാളപ്പെട്ട് കിച്ചു വിളിക്കുന്നത് കേട്ടപ്പോൾ ചിരി വന്നു ...
ഹിഹി.....ഞാൻ എവിടേം പോയിട്ടില്ല.... ഇപ്പോ എന്റെ മോള് വേഗം അടുക്കളവശത്തെ വാതിൽ തുറന്നെ......
'ഏഹ്ഹ്???അച്ചേട്ടൻ ഇപ്പോ എവിടെയാ നിക്കണേ......... '?
അവളുടെ ഞെട്ടൽ ആ ഒച്ചയിൽ വന്ന മാറ്റത്തിൽ അറിയാം ?....
ഡീ പൊട്ടീ..... ഒച്ചയെടുക്കല്ലേ..... ഞാൻ പിന്നിൽ നിൽപ്പുണ്ട് ...... ഒന്ന് വേഗം വാ എന്റ കിച്ചുവേ.......
ഞാൻ അതും പറഞ്ഞ് വേഗം ഫോൺ വെച്ചു... അല്ലേൽ അവൾ
💬 Comments
View all comments