Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
വെളളത്തിന് "കവര് ' അടിഞ്ഞത് പോലെ തിളക്കം..... കിച്ചൂസിനെ നോക്കിയപ്പോൾ രണ്ട് കൈയും കെട്ടി എന്നെയും നോക്കിയാണ് പെണ്ണിന്റെ നിൽപ്പ്......
'എന്താടി കിച്ചൂസ്സേ ഇങ്ങനെ നോക്കണേ........'ഞാൻ പുരികമുയർത്തി ചോദിച്ചത് കേട്ട് കണ്ണടച്ചുകൊണ്ട് തോള്‌പൊക്കി ഒന്നുമില്ലെന്ന പോലെ പിന്നെയും ഒരു ചിരി.....
പെട്ടെന്നാണ് ഞാൻ ഇരുന്നയിരുപ്പിൽ കിച്ചൂസിന്റെ കാലിൽ ചുറ്റിപിടിച്ചതും ബാലൻസ് പോയി മുന്നോട്ട് വീഴാൻ പോയ കിച്ചുവിനെ
വലിച്ച് മടിയിലേക്കിരുത്തിയതും....
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുന്നേ എന്റെ പെണ്ണിനെ ഞാൻ കൈക്കുളളിലാക്കിയിരുന്നു ......
മടിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കിച്ചൂസിനെ കണ്ടപ്പോൾ എന്നിൽ അറിയാതൊരു ചിരി തെളിഞ്ഞു...
പയ്യെ കിച്ചൂസിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തൊന്ന് ചുംബിച്ചതും പെണ്ണിനും ചിരി പൊട്ടി..... ഹിഹി......?
എന്റെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട് കിച്ചു എന്നിലേക്ക് ചാഞ്ഞു..... ആ തണുപ്പിലും അവളുടെ ശ്വാസം കഴുത്തിൽ അടിച്ചപ്പോൾ വല്ലാത്തൊരു വല്ലാത്തൊരു അനുഭൂതി......
'കിച്ചുവേ....... '
'മ്മ്മ്..... '
കണ്ണടച്ചു കൊണ്ട് എന്റെ കഴുത്തിലേക്ക് ഒന്നുകൂടി മുഖം ചേർത്തുകൊണ്ടാണ് പെണ്ണ് വിളി കേട്ടത്...
'ഇങ്ങനെയിരിക്കാൻ ഒട്ടും പേടിയില്ലേ പെണ്ണെ..... ഞാൻ കൈയിൽ പിടിച്ച് നടന്നപ്പോ എവിടേക്കാന്ന് പോലും ചോദിക്കാതെ കൂടെ വന്നേക്കണു....
ഇങ്ങനൊരു പൊട്ടി...... '
ഞാൻ എന്തിനാ പേടിക്കണേ ....... എന്റെ അച്ചേട്ടന്റെ കൂടെയല്ലേ വന്നത്........ ഇങ്ങനൊരു ബുദൂസ്സ്.....
ഹിഹി.... അതും പറഞ്ഞ് കിച്ചു പയ്യെ ചിരിക്കാൻ തുടങ്ങി.......
പാവത്തിന് പിന്നേം ചിരി തന്നെ.....
അത് കേട്ടതും ഞാൻ അവളെ ഒന്നൂടെ മുറുക്കെ കെട്ടിപിടിച്ചു......
എന്നാലേ നാളെ എന്റെ മോള് ചെറുതായിട്ടൊന്ന് ഒരുങ്ങി നിന്നോട്ടാ..... അച്ഛനും അമ്മയും മാമനും അമ്മായിയും കൂടി അങ്ങോട്ടൊന്ന് വരും...
ഞാൻ അത് പറഞ്ഞ്തീർന്നതും കിച്ചു തലയുയർത്തി എന്നെ കണ്ണുമിഴിച്ചൊരു നോട്ടം....
'എന്തിനാ അച്ചേട്ടാ എല്ലാരും കൂടി വരണേ.... ' തെല്ലൊരു ആകാംഷയോടെ കിച്ചു ചോദിച്ചത് കേട്ടപ്പോൾ എനിക്ക് എങ്ങനെയത് പറയണമെന്നൊരു കൺഫ്യൂഷൻ....
നിന്നോടാരാ എണീക്കാൻ പറഞ്ഞെ.... കിടക്കെടി അവിടെ ?...... അതും പറഞ്ഞ് ഞാൻ കിച്ചുവിനെ പിന്നെയും എന്റെ തോളിലേക്ക് തല ചായ്ച്ചു കിടത്തി.........
മ്മ്മ്, അതെയ് നാളെ ഒരുങ്ങി നിക്കാൻ പറഞ്ഞ അങ്ങോട്ട് നിന്ന മതി....... അല്ലാതെ കോലംകെട്ട് ഒക്കെ നിന്ന മോന്
💬 Comments
View all comments