Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
അവിടെ കിടക്കട്ടെ....
'ഡാ അതല്ലടാ... ഇനി പഴയ പോലെയല്ല........നിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്ന് കേറാൻ പോകാ.....
ഇനി ഇങ്ങനെ ഉറക്കം
നിന്നൊക്കെ.......
അതും ഇത്രയും ദൂരം..........?
ഇനി അങ്ങനെ വേണ്ടടാ.... '
'ഹാ ഇതെന്താണിത് 'മ്യാമന് '
പറ്റിയത്....... ഞാൻ കളിയാക്കുന്ന വിളിച്ചത് കേട്ട് പുളളിക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ നടക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു ?.....
ഹിഹി അല്ല പിന്നെ....?
എന്റെ മാമാ.... നമ്മളീ വളയം പിടിക്കാൻ ഇന്നും ഇന്നലെയും തുടങ്ങിയതാണാ.....
ഇങ്ങോട്ട് നടക്ക് എന്റ ചക്കര കുട്ടാ...... ?ഞാൻ അതും പറഞ്ഞ് പുളളിക്കാരനേം കെട്ടിപിടിച്ച് നടന്നു.....
'ഹിഹി.... നിന്റൊരു കാര്യം.......
പണ്ട് നിന്റെ അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്ന സമയത്ത് എങ്ങനെയായിരുന്നോ... അത് പോലെയാ നീ ഇപ്പോ.... അതെ സംസാരവും ചിരിയും ഒക്കെ..... '
ഹിഹി.... പിന്നെ ഞാൻ എന്റെ അച്ഛന്റെ പോലെയല്ലേ വരേണ്ടത്.... അല്ലേൽ എന്റെ അമ്മക്കല്ലേ അതിന്റെ മോശം...... ഹിഹിഹി.... ?
'കി കി ക്കി.... കിളിക്കല്ലേടാ ചെക്കാ.... എന്ത് പറഞ്ഞാലും കൌണ്ടർ അടിക്ക് മാത്രം കുറവില്ല......? '
അതും പറഞ്ഞ് എന്റെ കൈ എടുത്ത് മാറ്റി മാമൻ ഇത്തിരി വേഗത്തിൽ തന്നെ നടന്നു........
"ഹാ പിണങ്ങല്ലെടോ......? ഇയ്യാളിതെന്തോന്ന് പിളളാരെ പോലെ.........ടോ ആനവണ്ടിക്കരാ... നിക്കടോ അവിടെ ....... ?
ഹൈ അവിടെ നിക്കാനാ പറഞ്ഞെ... '
ഞാൻ അതും പറഞ്ഞു ചിരിച്ചോണ്ട് പിന്നാലെ ഓടി.......
ഞാൻ വരുന്നത് കണ്ടതും എനിക്ക് പിടിതരാതിരിക്കാൻ പുളളിയും?.
വീടിന്റെ ഗേറ്റിനടുത്തെത്തിയപ്പോൾ
ഇറയത്ത് അച്ഛനും മുത്തശ്ശനും ഇരിക്കുന്ന കണ്ടപ്പോഴാണ് ഞങ്ങൾ മാമനും അനന്തരവനും ആണെന്ന് ഒരു ബോധം വന്നത് ?.......
അച്ഛനെ ഒടുക്കത്തെ പേടിയാണ് മാമന്..... ചെറുതായിട്ട് എനിക്കും ??.....
വേറൊന്നുമല്ല.....ആരോടെങ്കിലും ഇത് പറഞ്ഞ് മനുഷ്യനെ നാണം കെടുത്തും... അതന്നെ....
'ആഹ് നിങ്ങളെ വിളിക്കാൻ ഫോൺ എടുക്കാൻ അമ്മുവിനോട് പറഞ്ഞുളളു....'അച്ഛൻ അത് പറഞ്ഞ് തീരുന്നതിന് മുന്നേ അമ്മു അകത്ത് നിന്ന് അച്ഛന്റെ ഫോണായിട്ട് എത്തി..
'ആഹ്.......ദേ വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും എത്തിയോ.... '
ഞങ്ങളെ കണ്ടതും അമ്മുവിന്റെ വക ചോദ്യം.......
'എന്തേ..... എത്തണ്ടേ...... പോയി
💬 Comments
View all comments