Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
ചായ എടുക്കാൻ പറയെടി.......' ഞാൻ അതും പറഞ്ഞ് അവളെയും ഉന്തി തളളി ഹാളിലേക്ക് പോയി...... എന്റെ പുറകെ കേറിയ മാമനോട് മുത്തശ്ശൻ എന്തോ ചോദിച്ചതോടെ പാവം അവിടെ പെട്ട് പോയി...... ?
'അമ്മേ ദേ അച്ചുച്ചേട്ടനും മാമനും എത്തി.... ചായ എടുത്തോ '.......
അമ്മു അതും പറഞ്ഞ് വിളിച്ച് കൂവി......
'എന്തൊരു ഒച്ചയാടി......മനുഷ്യന്റെ ചെവി പോയി '.......ഞാൻ അതും പറഞ്ഞ് അവളുടെ പുറത്ത് പയ്യെ ഒരടിയും കൊടുത്ത് മുറിയിലേക്ക് കേറി.......
ബാത്‌റൂമിൽ കേറി മൂത്രമൊഴിക്കാൻ നിന്നിട്ട് കോപ്പ് തീരണുമില്ല ?....
കൈയും കാലുമൊക്കെ കഴുകിയൊന്ന് ഫ്രഷായി വന്നതും
കൈയിൽ ജ്യൂസ് ആയി കിച്ചു മുറിയിൽ നിൽക്കുന്നു.....
എന്താണെന്നറിയില്ല.... അവളുടെ ആ ഗ്ലാസും പിടിച്ചുളള നിൽപ്പ് കണ്ടപ്പോൾ എന്റെ ചുണ്ടിൽ അറിയാതൊരു ചിരി പൊട്ടി ....
ഞാൻ അടുത്തേക്ക് ചെന്നതും ഷാൾ കൊണ്ട് ഗ്ലാസിൽ പറ്റിപ്പിടിച്ചിരുന്ന ഈർപ്പത്തുളളികൾ തുടച്ചുകൊണ്ട്
ചെറുചിരിയോടെ ജ്യൂസ് എനിക്ക് നേരെ നീട്ടി......
'ആഹ് ജ്യൂസാ ?...ഇതെന്താപ്പോ ജ്യൂസ് അടിച്ചേ കിച്ചുവേ '......
'ന്റ അച്ചേട്ടാ ആദ്യം ഇത് കുടിച്ചേ.... കിച്ചു പിണങ്ങുന്ന പോലെയത് പറഞ്ഞിട്ട് ഗ്ലാസ്സ് എന്റെ കൈയിലേക്ക് വെച്ചു തന്നു....
ജ്യൂസിന് നല്ല തണുപ്പ്..... ഒരു കവിൾ എടുത്തതും തണുപ്പ് കൊണ്ട് ഞാൻ കണ്ണൊന്നു അടച്ചു തുറന്നു...
അടിപൊളിയാണെന്ന് കുടിച്ചുകൊണ്ട് തന്നെ ഞാൻ കണ്ണ്കൊണ്ട് കാണിച്ചു...
എന്റെ പെണ്ണ് അതൊക്കെ കൈ കെട്ടി ഒരു ചിരിയോടെ നോക്കി നിൽക്കയാണ്...
രാവിലെ അമ്മായി ഒക്കെ കൊണ്ടുവന്ന മാങ്ങ വൈകിട്ട് അടിച്ചതാ..... അച്ചേട്ടനും മാമനും വേണ്ടി മാറ്റി വെച്ചതാ.......
കിച്ചു അത് പറഞ്ഞുകൊണ്ടിരിക്കെ ഞാൻ ബാക്കി അവൾക്ക് നേരെ നീട്ടി.....?
പെണ്ണിന്റെ കണ്ണുകൾ വിടർന്ന്, വല്ലാത്തൊരു നാണം ആ മുഖത്ത് കണ്ടു.....
കിച്ചു എന്നോട് മുഴുവൻ കുടിക്കാൻ പറയുമെന്ന് കരുതിയാണ് ഞാൻ ഗ്ലാസ് നീട്ടിയത്... പക്ഷെ തെറ്റിപ്പോയി...
വല്ലാത്തൊരു കൊതിയോടെയാണ് അവളാ ഗ്ലാസ്സ് വാങ്ങിയത്.....
എന്നെ നോക്കി ഒരു കളളചിരിയോടെ ഞാൻ ചുണ്ട് മുട്ടിച്ച് കുടിച്ച ഭാഗം നോക്കി കുടിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം ....?
ഒരു കവിൾ കുടിച്ചിട്ട് 'ഇനി അച്ചേട്ടൻ കുടിക്കെന്ന്' പറഞ്ഞ് അവൾ
💬 Comments
View all comments