0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 645
പിന്നെയും എനിക്ക് തന്നു..... അല്ലേലും ജ്യൂസ്‌ കുടിക്കാൻ തോന്നിയിട്ടല്ല പെണ്ണ് അത് വാങ്ങിയതെന്ന് എനിക്കറിയാം ?... ഞാൻ ബാക്കി കുടിച്ചുകൊണ്ട് മുറിയിൽ നിന്ന് നടന്നതും കിച്ചുവിന്റെ ഇടുപ്പിൽ പയ്യെ കൈ കൊണ്ട് പിച്ചുന്നപോലെ അമർത്തിവിട്ടതും പാവം നിന്നനിൽപ്പിൽ ചാടിപോയി?... ഹിഹി..... എന്റെ കൈയിൽ അവൾ പിടിച്ചപ്പോഴേക്കും ഞാൻ വേഗം മുറിയിൽ നിന്ന് പുറത്ത് ചാടി... ഇല്ലേൽ അവളുടെ കൈയിൽ നിന്ന് നല്ലത് കിട്ട്യാനെ ?..... അമ്മുവിനെ സോഫയിൽ  കാണാത്തത്‌ കൊണ്ട് ഞാൻ പയ്യെ ഇറയത്തേക്ക് നടന്നു.....
ചെന്നപ്പോഴുണ്ട് അച്ഛന്റെ അടുത്തിരുന്ന് ഫോണിൽ തോണ്ടുകയാണ്... അച്ഛനും മുത്തശ്ശനും മാമനും കൂടി നല്ല വർത്താനം.... മാമൻ പെട്ട് ഇരിക്കയാണെന്ന് കണ്ടാൽ തന്നെയറിയാം..... ? ഞാൻ ഇറയത്തേക്ക് ചെന്നതും  മാമൻ ജ്യൂസ്‌ കുടിച്ച ഗ്ലാസ്സ് വെച്ചിട്ട് വരാമെന്ന് പറഞ്ഞ് വേഗം  എണീറ്റ്   അകത്തേക്ക് നടന്നു..... ആള് നൈസ് ആയിട്ട് വലിഞ്ഞതാണ്...... 'ആഹ് ഇവിടിരിക്ക് അച്ചുമോനെ.... ' എന്നെ കണ്ടതും മുത്തശ്ശൻ ചിരിയോടെ  അടുത്തിരിക്കാൻ ഊന്നു വടി കസ്സേരയിൽ തട്ടി കാണിച്ചു.... പക്ഷെ എനിക്കെന്തോ ഒരു ചമ്മൽ പോലെ.....ഞാൻ ഒന്ന് ചിരിച്ച് തലയാട്ടികൊണ്ട് മന്നിച്ച് നിന്നതല്ലാതെ  പോയില്ല.... ? 'ഡാ  പറഞ്ഞത് കേട്ടില്ലേ.... നിന്നെ കാണാൻ കിട്ടണില്ലന്ന മുത്തശ്ശന്റെ പരാതി...  ഇവിടെ വന്നിരിക്ക്...' അച്ഛന്റെ ശബ്ദം പൊങ്ങിയതും ഞാൻ വേഗം ചെന്ന് നിലത്തിരുന്നു...ഗ്രാനൈറ്റ് ഇട്ട തറയിലിരിക്കാൻ ഒരു സുഖം. വല്ലാത്തൊരു വാത്സല്യത്തോടെയാണ് മുത്തശ്ശൻ ഓരോ കാര്യവും ചോദിക്കുന്നത്.... അച്ഛന്റെ അച്ഛനെ കണ്ട ഓർമ ഇല്ല... അപ്പുപ്പൻ  മരിച്ചതോടെ അമ്മുമ്മയെ അമ്മയുടെ മൂത്ത ചേച്ചി കൊണ്ടുപോയി... അതോടെ  അമ്മയുടെ  വീട്ടിലേക്കുളള പോക്കും കുറഞ്ഞു... പക്ഷെ ഇപ്പോൾ  മുത്തശ്ശനോട് സംസാരിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം... എപ്പോഴും കുഞ്ഞുങ്ങളുടെ പോലുളള ചിരിയോടെയാണ് മുത്തശ്ശൻ സംസാരിക്കുന്നത്...... അപ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മയും അമ്മായിയും ഇറയത്തേക്ക് വന്നത്..... അമ്മായി കൈയിൽ ചിപ്പ്സ് ആയിട്ടാണ് ചവിട്ട് പടിയിൽ വന്നിരുന്നത്...... അതിന് എപ്പോഴും എന്തെങ്കിലും ഇങ്ങനെ കൊറിച്ചുകൊണ്ടിരിക്കണം ?.... 'കൃഷ്ണമോള് എവിടെ '  അച്ഛൻ ചോദിച്ച് കഴിഞ്ഞതും ട്രേയിൽ കാപ്പിയും കൊണ്ട് ആളെത്തി ..... 'അമ്മേ മധുരം കുറച്ചെ ഇട്ടിട്ടുളളു.....' ആഹ് അത് നന്നായി....കഴിഞ്ഞ

💬 Comments

View all comments