Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
ടെസ്റ്റിന് അച്ഛന് ഷുഗർ കുറച്ച് കാണിച്ച് മോളെ.....അമ്മ അതും പറഞ്ഞ് കിച്ചുവിന്റെ കൈയിൽ നിന്ന് ട്രേ വാങ്ങി കാപ്പി എല്ലാവർക്കും തന്നു......
കിച്ചുപെണ്ണ് ഗ്ലാസ്സ് വാങ്ങി നേരെ അമ്മായിയുടെ അടുത്ത് വന്നിരുന്നു......പാവം...എന്റെ ഒരു കൈ അകലത്തിലാണ് വന്നിരുന്നത് ?.....എന്നിട്ട് കണ്ണ്കൊണ്ട് ഒരു കാണിക്കലും... എനിക്കത് കണ്ട് ചിരി വന്നെങ്കിലും കാപ്പി ചുണ്ടിൽ വെച്ച് അഡ്ജസ്റ്റ് ചെയ്തു....
"എനിക്കില്ലേ..... "മാമൻ കുളിച്ച് ഡ്രസ്സ് മാറി തലയും തോർത്തികൊണ്ടാണ് അതും പറഞ്ഞ് ഇറയത്തേക്ക് വന്നത്...
'ദേ ഇരിക്കണ്.... വേണോങ്കിൽ എടുത്ത് കുടിക്ക്.... 'അമ്മായിയുടെ വർത്താനം കേട്ട് കിച്ചു ചിരിക്കയാണ്... ?
അമ്മായിയും ഞാനും മാമനെ ഇടക്ക് നന്നായി തന്നെ കളിയാക്കുന്നത് കൊണ്ട് ഞങ്ങൾക്ക് പ്രേത്യകിച്ച് ചിരിയൊന്നും വന്നില്ല...
മാമൻ പാവം ഒരു മൂലക്ക് പോയിരുന്ന് കാപ്പി കുടിക്കാൻ തുടങ്ങി.......
എനിക്ക് എന്തോ നാളെ കിച്ചുപെണ്ണിനെ കോച്ചിങ് സെന്ററിൽ ചേർക്കുന്ന കാര്യം ഇപ്പോൾ പറയണമെന്നൊരു തോന്നൽ....?
ശ്യോ പക്ഷെ അച്ഛന്റെ ഒരു നോട്ടം ഉണ്ട്,എനിക്കൊരു തീരുമാനം ഒക്കെ എടുക്കാനുളള ബോധം വന്നോ ദൈവമേ എന്നർത്ഥത്തിൽ ? അതാണ് സഹിക്കാൻ പറ്റാത്തത്....
അമ്മയും അമ്മായിയും ഒക്കെയുളളത് കൊണ്ട് ഒരു സമാധാനം......
എല്ലാവരെയും നോക്കിയപ്പോൾ ഭയങ്കര വർത്താനം... ചിപ്പ്‌സിന്റെ പാക്കറ്റ് ഇപ്പോ അമ്മുവിന്റെ കൈയിലാണ്.... അമ്മായിയുടെ ഇരുവശത്തുമായി കിച്ചുവും അമ്മയും കൂടി ഇൻസ്റ്റാഗ്രാമിൽ ഓരോ വീഡിയോയും കണ്ടിരിക്കുകയാണ്.....
പെട്ടെന്നാണ് കറന്റ് പോയത്......
'ദേ പോയി..... ഇനി ഇന്ന് വരോന്ന് ദൈവത്തിന് അറിയാം..... 'അമ്മ അത് പറഞ്ഞതും കിച്ചു മെഴുകുതിരി എടുക്കാമെന്ന് പറഞ്ഞ് എണീറ്റു....
'അവിടിരിക്ക് പെണ്ണെ... കറന്റ് വരുമ്പോ വരട്ടെ....കുറച്ച് നേരം വെട്ടം വേണ്ട....' അമ്മായി അതും പറഞ്ഞ് കിച്ചുവിനെ പിടിച്ച് അടുത്തിരുത്തി.....
ഇത് തന്നെ അവസരം....
അമ്മയോടെന്നപോലെ നൈസ് ആയിട്ട് കാര്യം പറയാം.....
'അമ്മേ നാളെ കൃഷ്ണയെ നെറ്റ് എക്സാമിന് വേണ്ടി കോച്ചിങ് സെന്ററിൽ ചേർത്താലോ എന്ന്....'
ഞാൻ അത് പറഞ്ഞതും എല്ലാവരും സൈലന്റ് ആയി.....
ദൈവമേ ഇതെന്ത് പാട്.... അതും ആലോചിച്ച് മിഴിച്ച് നിന്നപ്പോഴാണ് അമ്മ കാര്യം തിരക്കിയത്.....
'ഡാ അത് എന്തിന്റെ കോച്ചിങ് ആണെടാ .... മോളൊന്നും പറഞ്ഞില്ലല്ലോ എന്നിട്ട്....'
അമ്മയുടെ
💬 Comments
View all comments