0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 648
ചോദ്യം പെട്ടെന്ന് കിച്ചുവിനോടായി.....
കിച്ചുപെണ്ണിന് ഇതൊന്നും അറിയില്ലെന്ന് അമ്മക്ക് അറിയില്ലലോ.... വേഗം ഞാൻ ഇടപെട്ട് കാര്യം പറഞ്ഞു.... അത് അമ്മേ  കൃഷ്ണക്ക്  അഡ്മിഷൻ കാര്യം ഒന്നും അറിയില്ലായിരുന്നു.. ഞാൻ നാളെ പറയാമെന്ന് കരുതിയിരുന്നതാ..... 'ആഹ അത്ശെരി  ദേ മോന് കാര്യവിവരം ഒക്കെ വെച്ച് തുടങ്ങിട്ടാ..... ' അമ്മായിയുടെ ഡയലോഗ് കേട്ടതും എനിക്ക് ചെറിയൊരു ചിരി വന്നു...... 'ആഹ് നന്നായി.....പക്ഷെ ഇതിന്റെ കൂടെ പി എസ് സി കൂടി നോക്കിയാൽ നന്നായിരിക്കും.... അല്ലേ മോളെ.... ' 'അത്,  ആഹ് അച്ഛാ.... ' അച്ഛൻ പറഞ്ഞത് കേട്ട്  കിച്ചു വെപ്രാളതോടെ മറുപടി പറയുന്നത്‌ കേട്ടപ്പോൾ ഒരു രസം തോന്നി ?.... പാവം അതിന്റെ കണ്ണ് മിഴിച്ചുളള  മുഖം ആ ഇരുട്ടിലും എനിക്ക് കാണാം.... 'മോൾക്ക്  വല്ല്യ ആഗ്രഹം ആയിരുന്നു ഇത്..... അവിടെന്ന് ഇവിടേക്ക് വന്നപ്പോ  ട്യൂഷൻ എടുക്കലും നിന്നു.... അതോടെ എന്റെ മോളുടെ ആഗ്രഹം  ഇല്ലാതായി എന്ന കരുതിയത്...... പക്ഷെ ഇപ്പോ ....  ' മുത്തശ്ശൻ അത്  പറഞ്ഞതും അച്ഛൻ ഇടപെട്ടു...... 'അച്ഛാ, കൃഷ്ണയെ എന്റെ മോന്റെ പെണ്ണായിട്ടല്ല കണ്ടത്... എന്റെ മോളായിട്ട.......' അച്ഛന്റെ വാക്കുകൾ കേട്ടിട്ടാകണം പയ്യെ എന്റെ കൈയിൽ കിച്ചു പിടിച്ചത്.... ഞാനും അവളുടെ കുഞ്ഞികൈയിൽ മുറുക്കെ പിടിച്ചു... 'ഡാ നാളെ പോകാൻ ഒക്കെ  കൈയിൽ പൈസ ഉണ്ടോടാ...... ' അച്ഛൻ പെട്ടെന്നുളള ചോദ്യമാണ് ഞങ്ങളെ ഉണർത്തിയത്...... കിച്ചു വേഗം കൈ വിട്ടു.... 'ആഹ്  ഓട്ടകാശ്  കൈയിലുണ്ട്... ' 'മ്മ്മ്... ' ഒരു മൂളലോടെ അച്ഛൻ സംസാരം അവസാനിപ്പിച്ചു...... പതിയെ എല്ലാവരും മറ്റു വർത്താനങ്ങളിലേക്ക് പോയപ്പോളും
നാളെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചായി എന്റെ ചിന്ത..... ചെറിയൊരു വെപ്രാളം പോലെ....? 'അളിയാ ഇവിടെ സ്ഥിരം കറന്റ് പോക്ക് ഉണ്ടോ..... 'മാമൻ അച്ഛനോട് ചോദിച്ചു തീരുന്നതിന് മുന്നേ കറന്റ് വന്നു..... എല്ലാവർക്കും പെട്ടെന്ന് വെട്ടം കണ്ടപ്പോൾ കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ..... കണ്ണ് ചിമ്മിച്ച് പയ്യെ വെളിച്ചത്തെ ഉൾകൊണ്ടു...... അമ്മ ഗ്ലാസുകൾ എല്ലാം എടുത്ത് അടുക്കളയിലേക്ക് നടന്നു..... പിന്നാലെ ഓരോരുത്തരായി അകത്തേക്ക് പോയി....അമ്മ കഴിക്കാൻ വിളിക്കുന്നത് വരെ ഞാനും മാമനും അച്ഛനും

💬 Comments

View all comments