0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
നിന്റെ വർത്താനം കേട്ട തോന്നും അവള് വിമാനത്തിൽ കേറി ഇരിക്കേണെന്ന് ....... ഞാൻ ഒരു മണിക്കൂറിനുളളിൽ കൊടുങ്ങല്ലൂർ എത്തും.... നീ ഫെബിനേം കൂട്ടി കോട്ടപ്പുറത് ഉണ്ടാവണം..... ' ഞാൻ അതും പറഞ്ഞ് ഫോൺ കട്ടാക്കി...... ശിഹാബ് ഡോക്ടറോട് അവൻ  കാര്യം പറഞ്ഞ് കാല് പിടിച്ചിട്ടും ഉടായിപ്പ് കാണിക്കാൻ നോക്കിയ സ്ഥിതിക്ക് ഒരു തീരുമാനം എടുക്കേണ്ട സമയമായി..... കാര്യങ്ങൾ മനസ്സിൽ പ്ലാൻ ഇട്ടാണ് ഞാൻ പിന്നെ വണ്ടിയോടിച്ചത്‌...... കോട്ടപ്പുറം ഗ്രൗണ്ടിൽ എത്തിയതും ആഷിക്കും ഫെബിനും നിൽക്കുന്നത്‌ കണ്ട് വണ്ടിയൊതുക്കി........
എന്നെ കണ്ടപ്പോത്തന്നെ ആഷിക്ക് ഇരിപ്പുറക്കാതെ ഓടി അടുത്തേക്ക് വന്നു....... 'ആദ്യം ഏതെങ്കിലും അമ്പലത്തിൽ പോയൊരു താലി കെട്ടണം......ഒരു ബലത്തിന് ആദ്യം അത് ചെയ്യാം.  ബാക്കി രജിസ്റ്റർ ഓഫീസിലെ കാര്യം ഒരാഴ്ചക്കുളളിൽ '.....കൂടുതൽ വാർത്താനം ഇല്ലാതെ കാര്യം പറഞ്ഞതും രണ്ടും കിളിപോയൊരു നോട്ടം....... 'ഡാ അച്ചു,  നീയല്ലേ പറഞ്ഞെ ഇങ്ങനെ നടക്കേണ്ട ഒന്നല്ല വിവഹം  എന്ന്........ ?' ഫെബി  പറഞ്ഞത് കേട്ട് ആഷിക്കും എന്നെ നോക്കി.... 'ആഹ് ഞാനങ്ങനെ പലതും പറയും... നീ കിടന്ന് കൊണ പറയാണ്ട് ഇപ്പോ പറയുന്നത് അങ്ങോട്ട് കേട്ട മതി ...... ഡാ ആഷിക്കെ, നിനക്ക് നിന്റെ പെണ്ണ് ദുബായിക്ക് പോകുന്നത് കാണണോ, അതോ നിന്റെ വീട്ടിൽ ഇരിക്കുന്നത് കാണണോ....  ' ചെറുതായിട്ടൊന്ന് കലിപ്പിട്ടത്‌ പറഞ്ഞതും രണ്ടും പിന്നൊന്നും മിണ്ടിയില്ല.......... നേരെ ഫോണെടുത്ത്  വേണുവേട്ടനെ വിളിച്ച് കാര്യം അവതരിപ്പിച്ചു.... കാര്യം കമ്പനിയിൽ എല്ലാവരും കൂടി നിൽക്കുമ്പോളൊക്കെ '24 മണിക്കൂറും അമ്പലവാസി''  എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോൾ ഓർത്തില്ല  ഇങ്ങനെ വിളിക്കേണ്ടി വരുമെന്ന് ?. പെണ്ണ് ആരാണെന്ന് ചോദിച്ചപ്പോൾ

💬 Comments

View all comments