Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
പ്രേത്യേകം ടിന്നുകളിലാക്കി വെക്കലും ?....
അമ്മ ഓരോന്ന് നിവർത്തി നോക്കിയപ്പോഴാണ് കിച്ചുപെണ്ണിന് വാങ്ങിയത് ഞാനും നോക്കുന്നത്....
രണ്ട് ടോപ്പും പാന്റും, പിന്നൊരു ഫുൾ പാവാടയും ബനിയനും.... അത് കാണാൻ നല്ല രസോണ്ട്.... പുറത്ത് ഇടാൻ പറ്റിയ ടൈപ്പ്.....
കിച്ചുവിനെ നോക്കി കണ്ണ് കൊണ്ട് അടിപൊളിയാണെന്ന് കാണിച്ചു...
പെട്ടെന്നാണ് അമ്മൂസ് ടീവിയിൽ നോക്കി ഒന്നും മിണ്ടാതെയിരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചത്........പയ്യെ തോള് കൊണ്ട് തട്ടി എന്തായെന്ന് ചോദിച്ചിട്ട് ഒന്നുല്ലന്ന് കണ്ണടച്ച് കാട്ടികൊണ്ട് ടീവി ചാനൽ മാറ്റി.....
കാര്യം എനിക്ക് മനസ്സിലായി.....
എന്റെ കൊച്ചിന് ഒന്നും വാങ്ങിയിട്ടില്ല..... അതന്നെ കാര്യം....
അമ്മയും അമ്മായിയും കിച്ചുവും കൂടി ഡ്രസ്സ് നോക്കുന്ന തിരക്കിലാണ്...
അമ്മൂസിനെ നോക്കിയപ്പോൾ ചെറുതായിട്ട് സങ്കടം വരുന്നുണ്ട് ആൾക്ക്....... ?
'അമ്മൂസ്സേ............... '
ഞാൻ പയ്യെ വിളിച്ചത് കേട്ടിട്ടും നോക്കാതെ ഇരിക്കേണ്.....
'നോക്കെടാ ഇങ്ങോട്ട് ......... 'അതും പറഞ്ഞ് ഞാൻ താടിയിൽ പിടിച്ച് എന്റെ നേരെ തിരിച്ചതും കണ്ണ് നിറച്ച് ഇരിക്കേണ്....
'എന്റെ മോന് ഏട്ടൻ വാങ്ങിത്തരില്ലേ
....പിന്നെന്തിനാ വിഷമിച്ചേ .....
വൈകിട്ട് നമുക്ക് രണ്ടുപേർക്കും കൂടി പുറത്ത് പോയി എല്ലാം വാങ്ങിക്കാം.... പോരെ '
അത് കേട്ടതും അമ്മു പയ്യെ തോളിലേക്ക് ചാരി...ആരും കാണാതെ കണ്ണിലെ നനവ്വ് എന്റെ ഷർട്ടിൽ തുടച്ചു....... അമ്മൂസ്സിന്റെയൊരു കാര്യം.....
അങ്ങനെ ചായയും കുടിച്ച് മുറിയിലേക്ക് പോയി ഒരു കുളി പാസ്സാക്കി......ഒരു ട്രാക്ക്പാന്റും ഇട്ട് ഫാൻ ഓണാക്കി ഒറ്റക്കിടപ്പ്....
ആഹാ എന്താ സുഖം....
💬 Comments
View all comments