Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
വർക്ക് ഷോപ്പിൽ പോയപ്പോ പണിക്കാര് ആരോ മറന്നു വെച്ചതാകും........ '
ഏൽക്കില്ലെന്ന് അറിയാമെങ്കിലും ഒരു നമ്പറിട്ട് നോക്കി....... ?
'എന്റ ദൈവമേ നൊണ...... ഇത് ഞാൻ കിച്ചേച്ചിയോടും അമ്മയോടും പറയുമെന്ന് പറഞ്ഞ് പുറത്തൊരു അടിയും തന്ന് അമ്മു സീറ്റിൽ വന്നിരുന്നു......
'ഡാ ഡാ ഏട്ടന്റെ മുത്തല്ലേ.... എന്ത് വേണേലും വാങ്ങിച്ച് തരാം..... എന്റെ മോൻ പ്രശ്നം ഉണ്ടാക്കല്ലേ....'
അമ്മൂനോട് അടവൊന്നും നടക്കില്ലെന്ന് അറിയാവുന്ന കൊണ്ട് കാലുപിടിക്കല്ലാതെ വേറെ വഴിയില്ല..
'മ്മ്മ്മ്മ്.... ഇനി ഈ സാധനം കണ്ടാ ഞാൻ എന്തായാലും പറഞ്ഞ് കൊടുക്കും....... 'അതും പറഞ്ഞ് അവൾ പാക്കറ്റ് എടുത്ത് പുറത്തേക്ക് ഒരേറ്........ ചിരിച്ചോണ്ട് നിന്നതല്ലാതെ ഒന്നും മിണ്ടാൻ പോയില്ല..... ?
പാട്ട് വെച്ചോണ്ട് അമ്മൂന്റെ ഇടക്കിടക്കുളള കൈ വെച്ചുളള സ്റ്റെപ്പ് ഇടലൊക്കെ കാണാൻ രസോണ് ?....
അങ്ങനെ വീടെത്തി റോഡ്സൈഡിൽ വണ്ടിയിട്ടതും അമ്മു കഴിക്കാൻ വാങ്ങിച്ചതും കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി .....
'ഡീ.....ഈ ബാഗ് കൊണ്ടോടി....... '
' ശോ എനിക്ക് വയ്യ ഏട്ടാ.....
വരുമ്പോ എടുത്തോ.........
എനിക്ക് വിശക്കണെന്നും പറഞ്ഞ് വീട്ടിലേക്ക് ഒറ്റ ഓട്ടം...... '
'ഡി പയ്യെ പോടി........ ' വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും തിരിഞ്ഞ് നോക്കാതെയാണ് ഓട്ടം......
'ഹ്മ്മ്മ്.... വിശപ്പെന്നൊരു സാധനം കൊച്ചിന് സഹിക്കാൻ പറ്റില്ല....'
ഞാൻ വണ്ടിയിലെ ബെഡ് ഷീറ്റും പുതപ്പും അലക്കാനായി എടുത്ത്, ബാഗും ആയി വണ്ടിയും ലോക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു......
ഇറയത്ത് മുത്തശ്ശനിരിപ്പുണ്ട്...
വെളള ഷർട്ടും മുണ്ടും ഇട്ട് ഊന്ന് വടിയും പിടിച്ച് ഇരിക്കുന്നത് കാണാൻ തന്നെ രസോണ് ?
'ബാഗ് മോൻ കൊണ്ടുവന്നല്ലേ....
ബാഗ് എന്തേയെന്ന്
💬 Comments
View all comments