Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
ചോദിച്ചിട്ട് പുറകെ വരുമെന്ന് പറഞ്ഞ് അകത്തേക്ക് പോയതാ...... '
'ആഹ് മുത്തശ്ശാ.... വിശക്കണെന്നും പറഞ്ഞ് ഓടിയതാ...... ?'ഞാൻ അതും പറഞ്ഞ് വീട്ടിലേക്ക് കേറിയതും അമ്മു സോഫയിൽ ഇരുന്ന് പപ്പ്സ് കഴിക്കുന്നുണ്ട്..... അച്ഛൻ രണ്ട് ഗ്ലാസ്സ് ചായയും കൊണ്ട് അടുക്കളയിൽ നിന്ന് വരുന്നുണ്ട്.......
'അമ്മ എവിടെ അച്ഛാ .......'
'അകത്ത് ഉണ്ടെടാ......റേഷൻ കടയിൽ നിന്ന് കിട്ടിയ അരിയിൽ കുറവുണ്ടെന്നും പറഞ്ഞ് അളന്ന് നോക്കേണ്, ഇന്നാ ചായ പിടിക്കെന്നും പറഞ്ഞ് ഒരു ഗ്ലാസ്സ് എനിക്കും തന്ന് അമ്മുവിന്
ടീ പോയിലും വെച്ച് കൊടുത്ത് ആള്
ഷർട്ടിട്ട് പുറത്തേക്കിറങ്ങി.... ബൈക്ക് സ്റ്റാർട്ടാക്കിയ ഒച്ച കേട്ടപ്പോ തന്നെ ക്ലബ് സന്ദർശനത്തിനു പോകേണെന്ന് മനസ്സിലായി......ടൗണിൽ ഏറ്റോം പഴയ ക്ലബ് ഇവരുടെതാണ്..... ഇവരെല്ലാം തോളിൽ കൈയിട്ട് നടക്കുന്ന കാലത്ത് തുടങ്ങിയ ക്ലബ് ആണ്.... മെമ്പർമാരാണെങ്കിൽ പെശക് ടീംസും...... തോമസ്സേട്ടനെ പോലത്തെ ആളുകൾ ഉളളപ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ ക്ലബ്ബിന്റെ റേഞ്ച്.....
അമ്മുവിന്റെ ഒപ്പം ടീവിയും കണ്ട് ചായയും കുടിച്ച് ഇരുന്നപ്പോഴാണ്
അമ്മായിയും കിച്ചുവും കൈയിൽ കവറൊക്കെയായി വന്ന് കേറിയത്...
'ഇതെവിടെ പോയി രണ്ടും........ '
'ഞങ്ങൾക്ക് കുറച്ച് ഷോപ്പിംഗ് ഒക്കെയുണ്ടായി മോനെ..... 'അതും പറഞ്ഞ് അമ്മായി കവറുകൾ ടേബിളിൽ വെച്ചു........ '
'മാമൻ പോയോ അമ്മായി..... '
ഞാൻ ചോദിച്ചതും അമ്മായി ഒന്ന് മൂളിക്കൊണ്ട് മുറിയിലേക്ക് പോയി...
ഒരു സുഖമില്ലാത്ത മൂളലാണല്ലോ..?
അതും ആലോചിച്ച് നോക്കിയത് കിച്ചൂസിന്റെ മുഖത്താണ്....
ചൂണ്ട് വിരൽ തമ്മിൽ കൊളുത്തി കാണിച്ച് മാമനും അമ്മായിയും വഴക്കായെന്ന് കിച്ചു പറഞ്ഞതും
അമ്മായി ഡ്രസ്സ് മാറി റൂമിന് പുറത്തേക്ക് വന്നു.......
'അതെയ് കെട്ട്യോൻ ആയിട്ട്
💬 Comments
View all comments