0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
ഒഴുകി തുടങ്ങി.... പലരും ഉപദ്രവിച്ചിട്ടുണ്ട്... വാടക വീടിന്റെ മുതലാളി ഒരു മാസത്തെ വാടക വൈകിയതിന് ട്യൂഷൻ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോ കേറി വന്നു എല്ലാവരുടെയും മുന്നിലിട്ട് കണ്ണുപൊട്ടണ ചീത്ത വിളിച്ചു... ശെരിക്കും നാണം കെടുത്തി ഏട്ടാ .... അങ്ങനെ ഓരോ ആളുകളായി പലവിധത്തിൽ അവരാൽ കഴിയുന്ന രീതിയിൽ ദ്രോഹിച്ചു.. രാത്രി വാതിലിൽ കൊട്ടിയുളള ശല്യം കൂടി ആയപ്പോളാ ഏട്ടാ വീട് മാറി ദൂരെ എവിടേക്കെങ്കിലും പോകാമെന്ന് ഉറപ്പിച്ചത്.... ഏട്ടനറിയോ... മുത്തശ്ശൻ ഞങ്ങളെ മുറിയിലാക്കി ഊന്ന് വടിയും പിടിച്ചോണ്ട് ഒരു രാത്രി മൊത്തം ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട്....
ഇത്രയൊക്കെ ഞങ്ങളെ ശിക്ഷിക്കാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാ ചെയ്തതെന്ന് അറിയില്ല അച്ചേട്ടാ ...അത് പറഞ്ഞു പിന്നെയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു എന്റെ മോൾ... അമ്മൂസിനെ നോക്കിയപ്പോൾ ചേച്ചി പറഞ്ഞതൊക്കെ ഓർത്ത് അവളും കരയുകയായിരുന്നു .. ഞാൻ കിച്ചൂസ്സേ എന്ന് അവളുടെ വലതു കൈ കോർത്തു പിടിച്ചുകൊണ്ടു വിളിച്ചു.... കലങ്ങിയിയ കണ്ണുകൊണ്ട് അവളെന്നെ പയ്യെ നോക്കി.... കരയല്ലേ മോളെ.... ഇനിയൊന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ....ഒരുപാട് അനുഭവിച്ചില്ലേ....വിഷമിച്ചില്ലേ .... അത്രയൊക്കെ മതി.... ഇപ്പോൾ ഒറ്റയ്ക്കല്ലലോ, എല്ലാവരും ഇല്ലേ... അതുകൊണ്ട് ഇനി കരഞ്ഞിട്ടുണ്ടെങ്കിൽ മൂക്കിടിച്ചു ഞാൻ പപ്പടം ആക്കും എന്ന് സങ്കടം വന്നു വിങ്ങി പൊട്ടുമ്പോളും ഞാൻ പറഞ്ഞൊപ്പിച്ചു... അത് കേട്ടതോടെ ചെറുതായി ചിരിച്ചു കൊണ്ട് കണ്ണൊക്കെ തുടച്ചു അവളൊന്ന് നേരെയിരുന്നു..... പെട്ടെന്ന് സങ്കടപ്പെടുകയും പെട്ടെന്നു അതൊക്കെ മറന്ന് ചിരിക്കുകയും ചെയ്യുന്ന ഒരു പൊട്ടിപെണ്ണാണ് കിച്ചുവെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.... ശെരിയ ഏട്ടാ... ആരുമില്ലെന്ന് കരുതിയ ഞങ്ങള്ക്ക് ഇപ്പോ എല്ലാവരും ഉളളപോലെ... അച്ഛനും അമ്മയും പിന്നെ........... അത് പറഞ്ഞതും

💬 Comments

View all comments