Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
അവൾക് പിന്നേം നാണം വന്നു
പിന്നെ?...... പറ കിച്ചു..... എനിക്കും ആകാംഷയായി.....
പിന്നെ അച്ചേട്ടനും.....
അത് പറഞ്ഞ അവളുടെ കളളചിരിയൊന്ന് കാണണം.....
എനിക്കാണേൽ കുട്ടികൾ വിഷുവിനു പൂത്തിരി കത്തിക്കുമ്പോ ഉണ്ടാവണ സന്തോഷവും......
അങ്ങ് വേറെ ലോകത്തേക്ക് പോയ ഫീൽ.....
ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവളുടെ കവിളിൽ പിടിച്ചു തളളവിരലിനാൽ കൺപീലികളിൽ പറ്റിയിരുന്ന കണ്ണുനീർ കൂടി തുടച്ചുകളഞ്ഞു....അവളുടെ നെറ്റിയിലേക്ക് ഞാൻ പതിയെ എന്റെ ചുണ്ടുകളെ അടുപ്പിച്ചു....
അതെയ് എനിക്ക് വിശക്കുന്നു.....
അമ്മൂസിന്റെ ഒച്ചയാണ് ഞങ്ങളെ ഉണർത്തിയത്....
നോക്കിയപ്പോ അമ്മൂസ് കൈ കൊണ്ട് കണ്ണുമറച്ചാണ് ഇരിക്കുന്നത്...
അതിനുളള സമയമായിട്ടില്ല എന്നു ദൈവം നിശ്ചയിച്ചത് കൊണ്ടാകും
കൃത്യ സമയത്ത് അമ്മു ഇടപെട്ടത്...
കിലുക്കത്തിലെ രേവതി എനിക്ക് വിശക്കുന്നു എന്ന് പറയുന്ന സീൻ പെട്ടെന്നോർത്ത എനിക്ക് ചിരിയും വന്നു.....
അങ്ങനെ വേഗം വണ്ടിയെടുത്തു നേരെ ഹോട്ടലിലേക്ക്...
അൽ-ഫലാഹ് എന്നൊരു ബിരിയാണി കട.....
ചെന്നിറങ്ങിയതും ബിരിയാണിയുടെ മണമടിച്ചു.....
കുരങ്ങാ കോയീന്റെ മണം എന്ന് അമ്മു അതേ ട്യൂണിൽ പറഞ്ഞത് കേട്ട് ഞാനും കിച്ചൂസും ചിരി തുടങ്ങി...
അങ്ങനെ ബിരിയാണിയൊക്കെ കഴിച്ച് ഒരു 3 മണിയായപ്പോ കൊടുങ്ങലൂർ ടൗണിൽ എത്തി..... നേരെ പോകുന്നതിനു പകരം ചന്തപ്പുര ജംഗ്ഷനിൽ നിന്നും ഞാൻ ലെഫ്റ്റ് എടുത്തു....
എവിടെക്കാ ഏട്ടാ.... നമുക്ക് നേരെയല്ലേ പോവണ്ടേ.....
ആഹ് പറയാം കിച്ചൂസ്സേ.... അവിടെ ഇരിക്ക് ഇപ്പോ....
അവൾ എന്നിട്ടും ഞങ്ങൾ എവിടെക്കാ പോകുന്നതെന്നുളള ജിജ്ഞാസയിൽ ആയിരുന്നു......
നേരെ സെന്റർ മാളിലേക്ക് വണ്ടി കേറ്റി......
പാർക്കിങ്ങിൽ വണ്ടിയിട്ട് നേരെ മാളിലേക്ക് കേറി ........ അമ്മൂസ് പശ വെച്ച് ഒട്ടിച്ച പോലെ എന്റെ
💬 Comments
View all comments