Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
പറഞ്ഞതിനൊപ്പം തലയൊന്ന് പയ്യെ ആട്ടി കാണിച്ചു....
അവളുടെ അങ്ങനെയുളള ആക്ഷൻസ് കാണാൻ എന്താ രസം....ഒരു കുഞ്ഞു കുട്ട്യേ പോലെ തോന്നും അപ്പോൾ....
പെട്ടെന്ന് അമ്മ വന്നതും കിച്ചൂസ് കുറച്ചു ഗ്യാപ്പിട്ട് നിന്നു...
ഞാൻ സ്വല്പം ഗൗരവത്തിൽ അമ്മൂസിനോട്...
ഡി അമ്മു.....ടീവി കണ്ടിരിക്കാതെ കഴിക്കാൻ നോക്ക്....
ഞാൻ വീട്ടിൽ നിന്ന് കഴിച്ചു ചേട്ടാ... ചേട്ടൻ വേഗം കഴിക്ക്... എന്നിട്ട് വേഗം ഇറങ്ങാം നമുക്ക് ....
നീ ചാടല്ലേ പെണ്ണെ.... 10 മണിക്ക് ഓഫീസ് തുറന്നാലും 11 ഒക്കെയാവും മാനേജ്മെന്റ് സ്റ്റാഫ്‌സ് എത്തുമ്പോ...
അതും പറഞ്ഞു ഇഡലി കഴിച്ചു തുടങ്ങി.....
പ്ലേറ്റിൽ ഉണ്ടായ ഏഴാമത്തെ ഇഡലിയും തീർന്നു.... കിച്ചൂസ് വേഗം ഒരെണ്ണം കൂടി വെക്കാൻ പോയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു....
പെണ്ണിന്റെ മുഖത്തു പിന്നേം നാണം... അത് കണ്ടപ്പോ എനിക്കും ഒരു കൗതുകം...
ഇക്കണക്കിനു ഇവളെ പിടിച്ചൊരു ഉമ്മയെങ്ങാനും വെച്ച മുഖത്ത് നിന്ന് ചോര ചീറ്റുമല്ലോ
അത്രെയും നേരം എന്നെയവൾ ഒരു ഭാര്യയെ പോലെ അടുത്ത് നിന്ന് കഴിപ്പിക്കുകയായിരുന്നു....
അങ്ങനെ എണീറ്റ് കയ്യൊക്കെ കഴുകി വന്നു...
ഫയൽ ഒക്കെയെടുത്തു ഒരു മഞ്ഞ ടോപ്പും വെളള ലെഗ്ഗിങ്‌സ് ഒക്കെയിട്ട് ചുന്ദരിയായി അമ്മൂസും റെഡി......
അങ്ങനെ ബൈക്കിന്റെ അടുത്തേക്ക് പോയ എന്നെ കണ്ടപ്പോ ഇത്രയും ദൂരം ബൈക്കിൽ പോകാൻ നിനക്ക് വല്ല പ്രാന്ത് ഉണ്ടോടാ...? പത്രം വായന നിർത്തി അച്ഛൻ ചോദിച്ചു
അത് കേട്ടതും അമ്മ എന്നോട്....
ഡാ പോത്തേ ഇത്രയും ദൂരം നീ മോളായി ബൈക്കിൽ പോകാൻ പോകുവാണോ.... നിനക്ക് വെയിലത്തു പോയി ശീലമാണെന്ന് കരുതി കൊച്ചിനെയും വെയിൽ
💬 Comments
View all comments