Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
കൊളളിക്കാണോ........?
നിങ്ങൾ കാറിനു പോയാമതി എന്നും പറഞ്ഞു അമ്മ താക്കോൽ എടുത്ത് തന്നു...
അങ്ങനെ കാർ പോർച്ചിൽ നിന്നിറക്കി അമ്മൂസിനോട് കയറാൻ പറഞ്ഞു...
അപ്പോളാണ് അച്ഛൻ ആഹ്ലാദകരവും ആനന്ദകരവുമായ കാര്യം മൊഴിഞ്ഞത്....
കാറിനാണ് പോകുന്നതെങ്കിൽ കൃഷ്ണമോൾക്കും ഒപ്പം പൊയ്ക്കൂടേയെന്ന് ..
അത് കേട്ടതും അവളുടെ മുഖത്തു സന്തോഷം അലതല്ലി... പക്ഷെ പെട്ടെന്ന് എന്തോ ഓർത്തെന്നോണം അച്ഛനോടായി പറഞ്ഞു.....
അത് അച്ഛാ....മുത്തശ്ശൻ ഒറ്റയ്ക്ക് ആവില്ലേ.....ചെറിയൊരു വേവലാതിയോടെയാണ് അവളത് പറഞ്ഞത് .....
അപ്പോൾ പെണ്ണിന് വരാൻ ആഗ്രഹമൊക്കെയുണ്ട്....
എന്നിലെ ആവേശം മുഖത്തു പ്രകടമായെങ്കിലും ആറ്റം ബോംബ് അടുത്തിരിക്കുന്നത്കൊണ്ട് വന്ന കളളച്ചിരി നൈസ് ആയിട്ട് വിഴുങ്ങി ?
പക്ഷെ അമ്മൂസ് ആരാ മോൾ.... കയ്യിലൊന്ന് നുളളികൊണ്ട് എന്നെയൊന്നു ആക്കി ചിരിച്ചു....
ഹിഹി....കൈ വിരൽ കൂട്ടിപ്പിടിച്ചു ചുണ്ടിൽ നിന്നൊരു ഉമ്മയെടുത്ത് അവളുടെ കവിളിൽ കൊടുത്തതും.... അവൾ ചിരിച്ചു പോയി ....
എന്റെ ആഹ്ലാദം കണ്ടിട്ടാകണം.....
അതിനെന്താ മോളെ മുത്തശ്ശനെ ഞാൻ പോയി ഇങ്ങോട്ട് കൊണ്ടുവരാം... ഞാനും അമ്മയും ഇല്ലേ ഇവിടെ... ഞങ്ങൾ നോക്കിക്കോളാം
അച്ഛൻ ഉറപ്പിച്ചു പറഞ്ഞു....
ആഹ്ഹ് നല്ല കാര്യം.....നിങ്ങളുടെ ക്ലബ്ബിൽ പോക്ക് ഒന്ന് കുറയട്ടെ.... അമ്മയും അതിനെ പിന്താങ്ങി.....
അതുകൂടി കേട്ടതോടെ കിച്ചൂസ് ഉളളിലുളള സന്തോഷം മുഴുവൻ പുറത്തുകാട്ടി ചിരിച്ചു......
അവൾക്ക് യാത്ര വരാൻ ഇത്രയും ഇഷ്ട്ടം ഉണ്ടായിരുന്നോ ദൈവമേ....
ഷാളോക്കെ ഒന്ന് നേരെയിട്ട് ഇറങ്ങാൻ പോയ അവളെ പിടിച്ചു നിർത്തി ഒന്നുകൂടി ഒരുങ്ങിയിട്ട് പോയാമതിയെന്നു പറഞ്ഞു അവളെയമ്മ അകത്തേക്ക് കൊണ്ടുപോയി....
ഇതെല്ലാം അച്ഛൻ ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുകയാണ്...
ഒരു മകളെ ഒരുക്കുന്ന പോലെ മുഖം ഒക്കെ ഒന്നുകൂടി കഴുകിച്ചു,,,, ലേശം
💬 Comments
View all comments