0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2K
പൗഡർ ഒക്കെ ഇട്ട് കൊടുത്ത്..... ചന്ദനം കൂടി തൊടിയിച്ചു പുറത്തേക്ക് കൊണ്ടുവന്ന എന്റെ പെണ്ണിനെ കണ്ടപ്പോ ഉളളിൽ കൊളളിയാൻ മിന്നിയ അവസ്ഥയായിരുന്നു എനിക്ക് ..... ഇപ്പോ എന്റെ മോൾ ഒന്നുകൂടെ സുന്ദരിയായി എന്ന് പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു.... അത് കണ്ടപ്പോളാണ് എനിക്ക് ബോധം വന്നത്.... മുഖം കഴുകിയ വെള്ളം ഇത്തിരി താഴേക്കിറങ്ങിയ കൃതാവിലും.... കഴുത്തിലുമൊക്കെ തുളളി തുളളിയായി പറ്റിയിരിക്കുന്നു... എന്തിനാ ദൈവം എന്നെയിങ്ങനെ പരീക്ഷിക്കണത്.... ഞാൻ ചിലപ്പോ അവളെ എടുത്തോണ്ട് ഓടിയെന്ന് വരും.... അത്രക്കും സുന്ദരിയാണ് എന്റെ കൃഷ്ണ....
അങ്ങനെ അമ്മയോടു പോയിട്ട് വരാമെന്നും... അച്ഛനോട് അനുവാദം ചോദിക്കുന്ന പോലെ തലയാട്ടി ചിരിച്ചും അവൾ ഇറങ്ങി കാറിനടുത്തേക്ക് നടന്നു.... ഇറങ്ങി പിന്നിലേക്ക് ഇരിക്കോ മോളെ എന്ന ഭാവം മുഖത്തു വരുത്തി അമ്മൂസിനെ ഞാൻ ദയനീയമായി ഒന്ന് നോക്കി.... നടക്കില്ല മോനെ..... എനിക്ക് മുന്നിലിരിക്കണം എന്ന് എന്റെ നോട്ടം കണ്ട് അവൾ അപ്പോൾത്തന്നെ മറുപടി പറഞ്ഞു.... എനിക്ക് ചിരി വന്നെങ്കിലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന ഭാവത്തിൽ അവളെയൊന്ന് നോക്കി..... അപ്പോളേക്കും കിച്ചൂസ് കാറിനടുത്തെത്തി പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു..... ആഹ് ഡ്രൈവർ വണ്ടിയെടുക്കു..... ശബ്ദത്തിനു ഇത്തിരി കനം ഇട്ടുകൊണ്ട് അമ്മൂസ് പറഞ്ഞതും കിച്ചൂസ് ചിരിച്ചു... അമ്മുവിനെ മിണ്ടാതിരിക്കു പെണ്ണെ എന്നർത്ഥത്തിൽ തോളിൽ പയ്യെ അടിച്ചു.... ഒരു ഫോർഡ് ഫിഗോ ആണ് കാർ.... അങ്ങനെ വീട്ടിൽ നിന്നും ഞങ്ങൾ യാത്രതിരിച്ചു...മെയിൻ റോഡിൽ എത്തിയതും അവിടെ പാർക്ക്‌ ചെയ്തിട്ട എന്റെ അന്നദാതാവിനെ ഒന്ന് നോക്കിയിട്ട് ഞാൻ വീണ്ടും നേരെ ശ്രദ്ധ ഡ്രൈവിങ്ങിലേക്കാക്കി .... അച്ചുച്ചേട്ടാ... നമുക്ക് ലോറിയിൽ പോകാമായിരുന്നു.....

💬 Comments

View all comments