Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
ആയപ്പോ ഗുരുവായൂർ സെന്റർ എത്തി....
അവിടെനിന്നും അമ്മൂസ് ആയിരുന്നു സ്കൂളിലേക്കുളള വഴി പറഞ്ഞു തന്നത്... അങ്ങനെ പുന്നത്തൂർ കോട്ട വഴി ഒരു 3 km ഓടിയതും അവളുടെ സ്കൂൾ എത്തി....
വണ്ടി ഇത്തിരി സ്പീഡിൽ തന്നെ ഉളളിലേക്കു കേറ്റി ചെറുതായൊന്നു കറക്കി ഓഫീസ് കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തു...അത് ആഗ്രഹിച്ചെന്നോണം അമ്മൂസ് എന്നെനോക്കി ചിരിച്ചു.... ക്ലാസ്സ് മുറിയിൽ നിന്നും കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട്......
കിച്ചൂസ് ആകട്ടെ ഹാൻഡ് റെസ്റ്റിൽ പിടിമുറുക്കി ഇരിക്കുകയാണ്....
എന്താ ഏട്ടാ.... എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നേ.....
അവളെന്നെ ചെറുതായൊന്നു ശകാരിച്ചു...
അത് പിന്നെ നമ്മുടെ അമ്മൂസിനൊരു ത്രില്ല് ആയിക്കോട്ടേന്ന് വെച്ചല്ലേ ചെയ്തേ.... ഇനി കാണിക്കില്ലാട്ടോ... അവളുടെ ശകാരംഞാൻ ശിരസാ വഹിച്ചെന്ന രീതിയിൽ പറഞ്ഞു.....
ഒരു കളളച്ചിരി ചിരി അതിനവൾ പാസ്സാക്കി തന്നൂട്ടോ...
അങ്ങനെ പൊടിപടലം ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങാൻ തയ്യാറെടുത്തു...
അച്ചുച്ചേട്ടാ... ആ ഗ്ലാസ്സ് എടുത്ത് വെച്ചിട്ട് വന്നാമതി....അമ്മൂസിന്റെ ഓഡർ വന്നു
ഞാൻ വേണോ എന്നർത്ഥത്തിൽ കിച്ചൂസിനെ നോക്കിയതും....
പുരികം ഉയർത്തി വെച്ചോളാൻ കിച്ചൂസും ആക്ഷൻ കാണിച്ചു....
അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഓഫീസ് റൂം ലക്ഷ്യമാക്കി വരാന്തയിലൂടെ നടന്നു.... ഒരു കയ്യിൽ ഫയൽ ഉണ്ടെങ്കിലും എന്റെ കയ്യിൽ തൂങ്ങിയാണ് അമ്മു നടക്കുന്നത്....
കിച്ചൂസ് എന്റെ വലതുഭാഗത്തായി നടക്കുന്നു...
സ്കൂളിൽ വെച്ചുണ്ടായ സകല കാര്യങ്ങളും പറഞ്ഞാണ് അമ്മൂസ് നടക്കുന്നെ.....
ലവ് ലെറ്റർ കിട്ടിയതും, അനഘ എന്ന കുട്ടിയുമായി നടന്ന പൊരിഞ്ഞ വഴക്കും... പിന്നീട് അനഘ അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആയതും ഒക്കെ അവൾ പറഞ്ഞു തന്നു...
അങ്ങനെ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി
💬 Comments
View all comments