0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
ടിസിയിൽ പ്രിൻസിപ്പലിനെക്കൊണ്ട് ഒപ്പിടീക്കാൻ കാത്ത് നിന്നപ്പോളാണ്.... രണ്ട് ചെക്കന്മാർ ഞങ്ങളുടെ മുന്നിലൂടെ പോയി ... അതിലൊരുത്തൻ അമ്മുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം കൂടി നോക്കിയിട്ടാണ് പോയത്... എന്താ മോളെ അവൻ നിന്നെ ദേഷ്യത്തിൽ നോക്കിപോയതെന്ന് ചോദിക്കാൻ പോയതും പ്രിൻസി എത്തി.... അങ്ങനെ ഒപ്പൊക്കെ ഇടീച്ചു പുറത്തേക്ക് വന്നതും ഞാൻ അമ്മുവിനോട് കാര്യം തിരക്കി..... അങ്ങനെയാണ് സ്കൂളിൽ ഉണ്ടായ സംഭവം എന്നോട് പറഞ്ഞത്.... ഒരിക്കൽ ഫിസിക്സ്‌ ലാബ് കഴിഞ്ഞു എല്ലാവരും തിരികെ ക്ലാസിലെത്തി.... ക്ലാസ്സ്‌ റെപ്പ് ആയിരുന്ന അമ്മൂസ് ട്യൂണിങ്ഫോര്ക് ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ ലാബിൽ തന്നെ നിൽക്കുകയായിരുന്നു... അപ്പോളാണ് ഒരെണ്ണം കുറവുള്ളളതായി കണ്ടത്... നേരെ ബിന്ദു ടീച്ചറിനോട്‌ കാര്യം പറഞ്ഞു...
അപ്പോൾ തന്നെ ക്ലാസ്സിലെ എല്ലാവരുടെയും ബാഗ് തപ്പാനായി ടീച്ചറും അമ്മുവും കൂടി ക്ലാസ്സിലേക്ക് പോയി...ഇമ്മാതിരി കുരുത്തക്കേടൊക്കെ നമ്മൾ ആമ്പിളേളർ അല്ലേ കാട്ടു... അങ്ങനെ ആദ്യം ആണ്പിളേളരുടെ സൈഡ് ഒരറ്റത്ത് നിന്നും പരിശോധിച്ച് തുടങ്ങി.... സാധനം അടിച്ചുമാറ്റിയ തൊരപ്പൻ പിടിക്കപെടുമെന്നായപ്പോ അത് ഏറ്റവും അടുത്തായി തുറന്നിരുന്ന അമ്മുവിന്റെ ബാഗിലേക്ക് ഇട്ടു.... അവൾക്കിട്ടൊരു പണിയും കൊടുക്കാമെന്ന് വിചാരിച്ചിട്ടുണ്ടാവും അങ്ങനെ അവസാനം ആ തൊരപ്പൻറെ ബാഗും പരിശോധിച്ച് പെൺകുട്ടികളുടെ സൈഡ് പരിശോധന തുടങ്ങി... അമ്മു തന്നെയാണ് എല്ലാ ബാഗും പരിശോധിക്കുന്നതും.... അവൾ തന്നെ ബാഗെടുത്തു ഡെസ്ക്കിൽ വെച്ച് ഉളളിലേക്ക് കയ്യിട്ടതും സാധനം കയ്യിൽ തടഞ്ഞു... അവൾ അത് പുറത്തേക്കെടുത്തു ഞെട്ടിത്തരിച്ചു ടീച്ചറിനെ നോക്കി.... അപ്പോളേക്കും ക്ലാസ്സിൽ പിളേളർ തമ്മിൽ കുശുകുശുക്കൽ തുടങ്ങി.... ആഹാ അപ്പോ കളളി തന്നെ തൊണ്ടിമുതൽ കണ്ടെടുത്തു എന്നക്കെയുളള കമെന്റുകൾ പിളേളർ പാസ്സാക്കി... അതൊക്കെ കേട്ട് ഒന്നും മിണ്ടാനാകാതെ

💬 Comments

View all comments