Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
ഒന്നും അല്ല..... ?..... അങ്ങനെ കിച്ചൂസിന്റെ കാര്യം ചെറുതായി ഒന്ന് ഇക്കാനോട് പറഞ്ഞു...
ഹ്മ്മ് മോനെ.... ആരോരും ഇല്ലാത്തവർക്ക് തുണയാകണം.... വിശക്കുന്നവനു ആഹാരം കൊടുക്കണം... അത്രേ ഉളളു...ബാക്കി പടച്ചോൻ കാത്തോളും നമ്മളെ....
ഹ്മ്മ്...അതൊക്കെ ശെരിയ... എന്നാലേ ഞാൻ പോകാൻ നോക്കട്ടെ.... ഉച്ചക്ക് മുന്നേ ചുരം കേറണം... അല്ലേൽ ബ്ലോക്ക് കിട്ടിയ പെട്ട് പോകും.......
ഇക്കാനോടും അസ്സർപ്പിനോടും ഒക്കെ യാത്ര പറഞ്ഞു ഞാൻ ഇറങ്ങി...
ഇനിയങ്ങോട്ട് ഒരു 13 മണിക്കൂർ ഓട്ടം ഉണ്ടേ.....അവിടെന്ന് വണ്ടിയെടുത്തു ഓട്ടം തുടങ്ങി...
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
നമ്മുടെ നഞ്ചിയമ്മയുടെ പാട്ടൊക്കെ കേട്ട് ചുരം കയറി ?....
ഉച്ചക്ക് ഊണ് കഴിക്കലൊക്കെ കണക്കാ..... ഒരു 2 മണിയായപ്പോ കഞ്ഞി കുടിക്കാൻ നിർത്തി...
ഇന്നലെ മാളിൽ വെച്ച് അമ്മു എടുത്ത ഫോട്ടോ ഒരെണ്ണം ആരും അറിയാതെ അടിച്ചുമാറ്റിയിരുന്നു...
അതും നോക്കി കൊണ്ട് കുറച്ചുനേരം ഇരുന്നു...
വിശപ്പൊക്കെ കിച്ചൂസിനെ വിളിച്ചു കഴിഞ്ഞിട്ടെന്ന് കരുതി ആദ്യം ഫോൺ എടുത്ത് കുത്തി.....
മൂന്നാമത്തെ ബെല്ലിൽ ഫോൺ എടുത്തു... പക്ഷെ അത് കിച്ചൂസ് ആയിരുന്നില്ല.... പിന്നെ ആരായിരിക്കും എന്ന് പറയണ്ടല്ലോ...
ഹലോ അമ്മൂസ്സേ.....
ആഹ് എന്താ മിസ്റ്റർ....
ഏട്ടന്റെ മോൾ വല്ലതും കഴിച്ചോടാ....
അയ്യാ എന്താ സ്നേഹം..... അതെയ് എനിക്കറിയാം എന്തിനാ സുഗിപ്പിക്കണേന്ന്... അതുകൊണ്ട് മോൻ വല്ലതും പറയാൻ ഉണ്ടേൽ പറ...
ഹിഹി... അവൾക്ക് മനസ്സിലായി.... ?
എടാ .... അത് പിന്നെ.... ഏട്ടൻ രാവിലെ പോരാൻ നേരത്ത് കിളികൾക്ക് തീറ്റ കൊടുത്തിട്ട് പോകാമെന്നു കരുതി പിന്നിലേക്ക് വന്നപ്പോളാ, മുത്തശ്ശന്റെ ചുമ
💬 Comments
View all comments