0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
ആറ്റം ബോംബിനെ നേരിടും ?... ഹിഹി... അതെയ് പൂതി തോന്നി കാണാൻ വന്നപ്പോ ആലോചിക്കണം.... മ്മ്മ്.. വളരെ ശെരിയായിരുന്നു ... ഇനി  പറഞ്ഞിട്ട് എന്തിനാ ? അച്ചേട്ടാ ദേ അമ്മ ഇങ്ങോട്ട് വരണുണ്ട് .. ഞാൻ വെക്കുവാണേ.... സൂക്ഷിച്ചു പൊക്കോളൂട്ടോ... പയ്യെ പോയ മതി..... മ്മ് ശെരി എന്റ കിച്ചൂസ്സേ.... അതും കേട്ട് അവൾ ഫോൺ കട്ട്‌ ആക്കി.... എന്റെ ഇരിപ്പ് കണ്ടിട്ട് ആസാദിക്ക എണീറ്റു വന്നു.... ആഹ് ഇക്കാനെ കുറിച്ച് പറഞ്ഞില്ലലോ...അച്ഛന്റെ ഒപ്പം വണ്ടിയിൽ പോകുമ്പോൾ  തുടങ്ങിയ കാലം തൊട്ടുളള  പരിചയമാണ്... വടക്കോട്ട് ഓട്ടം പോകുമ്പോ ഇക്കാന്റെ ഹോട്ടലീന്ന് ആഹാരം കഴിക്കാതെ പോകില്ല എടാ അച്ചു.. എന്താണ്ടാ  കാര്യം... കുറെ നേരായി കാണാ അന്റെ ചിരീം കളീം.... വല്ല മൊഞ്ചത്തീം ഖൽബിൽ കേറി പറ്റിയ.... ഞാൻ ആകെ ഞെട്ടി... ഇങ്ങേരിത് എങ്ങനെ അറിഞ്ഞു.... ? ഇക്ക.... അത്.... സത്യം പറ ഇക്കാക്ക് വല്ല ജിന്നിനേം കിട്ടിയ.... ആഹ് അപ്പോ അത് തന്നെ.... മൊഹബത്....ഈ ഫോണിലുളള കൊഞ്ചലും കുറുകലും കണ്ട തന്നെ മനസ്സിലാവുലേ മോനെ...... പിന്നെ ഇപ്പൊ മുഖം കാണണ ഒരു ബുക്ക്‌ ഇണ്ടല്ലോ... എന്താ അതിന്റെ പേര്... അളളാഹ് മറന്നല്ലോ പിന്നേം...
ഇക്കാ , അത്  ഫേസ്ബുക്, ഫേസ്ബുക്... ഹോട്ടലിലെ പാത്രം കഴുകണ മരമാക്രി എന്ന് വിളിക്കണ അസ്സർപ്പ് ആണ് അത് പറഞ്ഞത്... പ്പ ഹമുക്കേ.... നിന്നോട് ആരേലും ചോദിച്ചോടാ....മുണ്ടാണ്ട് നിന്ന് പണിയെടുത്തോണം... എന്റ ഇക്ക...അത് വിഡ്.... ഇങ്ങളെ ഞാൻ  സമ്മതിച്ചു...എന്റെ മനസ്സിൽ ഒരു മൊഞ്ചത്തി കേറീന്ന് ഉളളതൊക്കെ ശെരിയ.. പക്ഷെ ഇത് ഫേസ്ബുക്കും കോപ്പും 

💬 Comments

View all comments