0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
ഏട്ടാ വേഗം പൊക്കോ... മുത്തശ്ശൻ എണീറ്റെന്നു പറഞ്ഞു അവൾ ജനൽ അടച്ചു... ആ നിലാവിൽ ഭിത്തിയിൽ ചാരി  ആകാശത്തേക്ക് നോക്കി ചിരിച്ചൊരു നിൽപ്പായിരുന്നു ഞാൻ.... ഇനിയും നിന്നാൽ ആരെങ്കിലും കണ്ട്  നാളെത്തന്നെ ഞങ്ങളുടെ കല്യാണം നടക്കുമെന്ന് തോന്നിയപ്പോൾ ഞാൻ മതിൽ ചാടി വീട്ടിലേക്ക് നടന്നു..വേറൊന്നും കൊണ്ടല്ല... കല്യാണത്തിന് മുന്നേ ഇത്തിരി പ്രേമിക്കണം എന്നുണ്ടെയ് ???...അതോണ്ടാ.... അതേ സമയം  കഴുത്തിലെ  കുഞ്ഞുമാലയും   കടിച്ചുകൊണ്ട് കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കമായ ചിരിയോടെ കിടക്കുകയായിരുന്നു എന്റെ കിച്ചൂസ്.... ചേട്ടൻ പോയല്ലേ..... ഞാൻ കണ്ടു...എന്ന് പറഞ്ഞു അമ്മൂസ്  ഒറ്റ ചിരി.... ഈശ്വര ഇവൾ ഉണർന്നു കിടക്കായിരുന്നോ..... കിച്ചൂസ് ഞെട്ടിപ്പോയി .... ഇഷ്ട്ടാണെൽ അതങ്ങു തുറന്നു പറഞ്ഞൂടെ രണ്ടിനും എന്നും പറഞ്ഞു അമ്മു കിച്ചൂസിനെ ഇക്കിളിയിടാൻ തുടങ്ങി..... എന്റ അമ്മുക്കുട്ട്യേ എന്നും പറഞ്ഞു കൊഞ്ചിക്കൊണ്ട്  അവളെ കിച്ചൂസ്  ഞെക്കി കൂട്ടി കെട്ടിപിടിച്ചു  കിടന്നു  .... രണ്ടും തമ്മിൽ എന്ത് സ്നേഹമാണെന്നോ..... ഞാൻ അപ്പോളേക്കും വണ്ടിയുടെ അടുത്ത് എത്തിയിരുന്നു.... ടയറൊക്കെ എല്ലാം കൊട്ടിനോക്കി ഡോർ തുറന്ന്  കേറിയിരുന്നു   വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചു..... സെറ്റ് ഓൺ ആക്കി പാട്ടും വെച്ചതോടെ ആകെയൊരു പൊളി മൂഡ്.... എന്റെ പെണ്ണിന്റെ കള്ളച്ചിരിയൊക്കെ ഓർത്തു വണ്ടി എടുത്തു.... എന്നിലെ  ചുടു  താളമായി  ഒരു  യാത്രയായി, പദയാത്രയായി കഥാകാലമേ  കുളിരോർമയായി  ഒരു  യാത്രയായി , പദയാത്രയായി പറയാൻ  മറന്ന  വാക്കുമായി  മനതാരിൽ  ആരിതാ നിറ  ദീപമേ  കിനാവുപോലെൻ  കണ്ണിൽ  എകുവാൻ.....
നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളെ  പദയാത്ര... നിഴൽ  പോലെ  അഴലാലേ  വെയിൽ  നീളെ  പദയാത്ര.......... നമ്മുടെ ജോബ്

💬 Comments

View all comments