0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
എടുക്കാന്ന് എനിക്ക് ഉറപ്പായിരുന്നു... കാരണം അമ്മൂസിന്റെ ഉറക്കം അത്ര മഹനീയം ആണ്...
കിച്ചു ഇത് ഞാനാ.... ആഹ് ഏട്ടാ...എന്താ ഏട്ടാ ... ഉറക്കച്ചടവിലും ഞാൻ  ആണെന്ന് മനസ്സിലായി അവൾക്ക് ..... അത് കിച്ചൂ.... ഒരു കാര്യം ഉണ്ട്... എന്താ അച്ചേട്ടാ... എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഉറക്കപ്പിച്ചൊക്കെ  വിട്ടവൾ ചോദിച്ചു....... ഏയ് പ്രശ്നം ഒന്നുമില്ല കിച്ചൂസ്സേ.. പിന്നെ,  ജനൽ തുറക്കോ...ഞാൻ പുറത്ത് ഉണ്ട്.... എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞു.... ഏഹ് പുറത്ത് ഉണ്ടെന്നോ.... ഒരു ഞെട്ടലോടെ അവളത് ചോദിച്ചിട്ട്  പയ്യെ ജനൽ തുറന്നു....... പരസ്പ്പരം കണ്ടതും ഞങ്ങൾ രണ്ടുപേർക്കും നെഞ്ചിടിപ്പ് കൂടി... ആ തണുപ്പിലും അവൾ വിയർത്തിരുന്നു... പാവം നല്ല പേടിയുണ്ട്.... എനിക്കും ??  ..... കിച്ചൂസ്സേ എന്ന് അടുത്ത് ചെന്ന് കൊണ്ട്  പയ്യെ വിളിച്ചു.... എന്താ ഏട്ടാ  ....എന്താ പറയാനുളേള... അമ്മു എണീക്കും... വേഗം പറ അച്ചേട്ടാ.... അത് ഞാൻ പോകുവാ.... ഇനി കുറച്ചു ദിവസം കഴിയും വരാൻ... അപ്പോ ഒന്ന് കാണണമെന്ന് തോന്നി.... അതോണ്ടാ കിച്ചൂസ്സേ.... എന്ന് ചെറിയൊരു ചിരിയോടെയും ഇങ്ങനെ ആരും കാണാതെ നിന്ന് സംസാരിക്കുന്നതിന്റെ പേടിയോടെയും പറഞ്ഞൊപ്പിച്ചു... കണ്ണുകളിൽ പ്രണയം നിറച്ചു കവിളുകളിൽ നാണം വരുത്തി ചുണ്ടിൽ ഒരു കുഞ്ഞു ചിരിയുമായി എന്റെ പെണ്ണ് അങ്ങനെ കേട്ട് നിൽക്കയാണ്..... ഒരു വല്ലാത്ത ഫീൽ ആണെട്ടോ അത്.... ജനൽ കമ്പിയിൽ പിടിച്ചിരുന്ന അവളുടെ കയ്യിൽ മെല്ലെ പിടിച്ചുകൊണ്ടു ഞാൻ പോട്ടെ എന്ന് ചോദിച്ചു....
മ്മ്....വേഗം വരണേ അച്ചേട്ടാ  എന്ന്  ഇത്തിരി വിഷമവും ഒത്തിരി സ്നേഹവും നിറച്ചു അവൾ പറഞ്ഞു.... മുത്തശ്ശൻറെ ചുമകേട്ട് ഞങ്ങൾ രണ്ടും ഞെട്ടി.....

💬 Comments

View all comments