0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
ഏറെക്കുറെ...  അമ്മ വേഗം  ചോറെടുക്ക് നേരത്തെ  കിടക്കണം.... അങ്ങനെ വേഗം ചോറുണ്ട് കിടന്നു.... വെളുപ്പിനെ പോണം...... കിടന്നതും ഭാവിയെക്കുറിച്ചു ആലോചന വന്നു.... രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നേ അതൊരു സ്ഥിരം പരിവാടി  ആണല്ലോ  ആൺകുട്ടികൾക്ക്.... പക്ഷെ കിച്ചൂസിന്റെ മുഖം മനസ്സിൽ വന്നതോടെ  അടിവയറ്റിൽ മഞ്ഞുപെയ്യണ സുഖം.... തമ്മിൽ ഇഷ്ട്ടമുണ്ടെന്ന് പരസ്പ്പരം അറിയാമെങ്കിലും അതൊന്ന് നേരിട്ട് പറയണമല്ലോ ഈശ്വര.......നേരിട്ട്  പറയണോ...അതോ ഇനി അമ്മുവിനോട് അവതരിപ്പിച്ചിട്ട് കിച്ചൂനോട് പറഞ്ഞ മതിയോ   അതൊക്കെ ഓർത്ത് ചെറിയൊരു നാണത്തോടെ കിടന്നു .....എനിക്ക് നാണം എന്താന്നൊക്കെ മനസ്സിലായി തുടങ്ങിയത് കിച്ചൂസിനെ കണ്ടത് മുതലാണ്... അങ്ങനെ തലയിണയും കെട്ടിപിടിച്ചു ഉറങ്ങിപ്പോയി... ഒരു 4 മണിയായപ്പോ തന്നെ അലാറം അടിച്ചു ... വേഗം കുളിച്ചു  റെഡിയായി ആരെയും ഉണർത്താതെ  ബാഗെടുത്തു ഇറങ്ങി..... രാവിലത്തെ ഫുഡ്‌ ഒക്കെ വഴിയിൽ നിന്ന് കഴിക്കും ... നടന്നു ഗേറ്റ് എത്തിയപ്പോളാണ്  ഉളളിൽ ഒരു തോന്നൽ....... അല്ല... ആഗ്രഹം.... കിച്ചൂനെ ഒന്ന് കണ്ടിട്ട് പോണമെന്ന് .... സമയം  4.30 കഴിഞ്ഞിട്ടുളളു ....അവൾ എണീറ്റിട്ടുണ്ടാകുമോ .... ചെറിയ നിലാവുണ്ട്....കാണണമെന്ന് ആഗ്രഹിചിട്ട്  ഇനിയവളെ  കാണാതെ പോയാൽ ഒരു സമാധാനക്കേട് ആകുമെന്ന് ഉറപ്പുളളത് കൊണ്ട് കാണാൻ തന്നെ തീരുമാനിച്ചു.... ബാഗ് ഇറയത്തു വെച്ച് നേരെ പിന്നിലേക്ക് പോയി കിളിവാതിൽ തുറക്കാതെ,  മതിൽ പോലും അറിയാതെ മതിൽ  ചാടി.... ഒടുക്കത്തെ ശബ്ദമാണ് ആ വാതിൽ തുറക്കുമ്പോ.... അതുകൊണ്ടാട്ടോ മതിൽ ചാടിയത്.. എന്നെ തെറ്റിദ്ധരിക്കല്ലേ ???... അങ്ങനെ വടക്കുവശത്തുളള മുറിയുടെ ജനൽ ഭാഗത്തേക്ക്‌ പോയി ഫോൺ എടുത്ത് കോൾ ആക്കി.... പത്താമത്തെ റിങ്ങിൽ ഫോൺ എടുത്തു... ഹലോ..... അവളാകും ഫോൺ

💬 Comments

View all comments