0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
അമ്മുവും മുത്തശ്ശനും വീട്ടിലേക്ക് നടന്നു .... അമ്മു ആണേൽ ഫോണിൽ തോണ്ടിയാണ് നടപ്പ്.... ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സകല  സാധനങ്ങളും അവൾ റെഡി ആക്കിട്ടുണ്ട്  ? ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി... അങ്ങനെ രാത്രി എത്തിയപ്പോ  അമ്മയെ കാണ്മാനില്ല... അല്ലേൽ ടീവിയുടെ ഉളളിൽ കേറി ഇരിക്കണ  കക്ഷിയാണ്.... തെക്കേ കിളിവാതിൽ അടയുന്ന ഒച്ച കേട്ടപ്പോളെ മനസ്സിലായി തെക്കേൽ പോയി വരുന്നുണ്ടെന്ന്... അമ്മ ഇത് ഫുൾ ടൈം  അവിടെ തന്നെ ആണല്ലോ എന്ന് ചെറിയൊരു കനത്തിൽ ചോദിച്ചു... ഡാ അവർക്ക് ഇത്തിരി  കറി കൊടുക്കാൻ പോയതാടാ... ഞാൻ കറിയുമായി  ചെന്നപ്പോ പപ്പടോം ചമ്മന്തീം മാത്രം കൂട്ടി കഴിക്കായിരുന്നുഡാ  കുട്ടികൾ...ഇന്ന് വന്നിട്ട് കറി  ഒന്നും വെച്ചില്ലല്ലോ....  എനിക്കങ്ങോട്ട് സങ്കടം വന്നെടാ... ചിക്കൻ കറി കിട്ടിയപ്പോ അമ്മൂന്റെ ഇഷ്ട്ടം ഒന്ന് കാണണം....പിന്നെ  രണ്ടുപേർക്കും ഞാൻ വാരിക്കൊടുത്തു.... അതും പറഞ്ഞു അമ്മ ചെറിയ  കരച്ചിലായി... സ്നേഹദൂതും,,, മമ്മൂക്കാടെ  സൂര്യമാനസോം കണ്ടിട്ട്  കരയാത്ത എന്നെ  അമ്മ  രണ്ട് ഡയലോഗിൽ കരയിച്ചു... അമ്മ കാണാതെ കണ്ണുനീർ ഞാൻ ഒളിപ്പിച്ചു... അത് നമ്മൾ ആൺപിള്ളേളർക്ക് മാത്രമുളള കഴിവാണ്... എത്ര സങ്കടം വന്നാലും ഒറ്റക്കിരിക്കുമ്പോ  അല്ലാതെ കരയില്ല.... അതിപ്പോ രണ്ട് പ്രളയം ഒന്നിച്ചു വന്നാലും എന്ത് മൈരാണെന്ന് വെച്ച വരുന്നിടത്തു വെച്ച് കാണാമെന്നു പറഞ്ഞു നിക്കും... അമ്മേ നാളെ ട്രിപ്പ് ഉണ്ട്....ഡ്രസ്സ് ഓക്കെ ‌ ബാഗിലാക്കാൻ അമ്മയോട് പറഞ്ഞു... ഡാ,   അവരെയൊക്കെ അമ്മ  അന്വേഷിച്ചു എന്ന് പറയണം.... ജാനകി മോളെ കാണാൻ തോന്നണു... നമ്മുടെ അമ്മുവിന്റെ അതേ പ്രകൃതം അല്ലേടാ അവൾക്ക്....
മ്മ്...

💬 Comments

View all comments