0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
ഡാ പോത്തേ... ഇപ്പോ  5 മണിയായി .......നീ മറക്കുമെന്ന് അവനു അറിയാവുന്നത് കൊണ്ടാണ്  നീ എത്തിയാൽ ഉടനെ വിളിക്കാൻ പറയണം... ഓട്ടം ഉണ്ടെന്ന്   എന്നെ വിളിച്ചു പറഞ്ഞത് ... ഇപ്പോളും ഒരു ഉത്തരവാദിത്തവും വന്നിട്ടില്ല അച്ഛാ......എന്ന് എന്നെ കാണിച്ചുകൊണ്ട് മുത്തശ്ശനോടായി പറഞ്ഞു........ അത് കേട്ടുളള മുത്തശ്ശന്റെ പ്രതികരണം മോണ കട്ടിയുളള ചിരിയായിരുന്നു.... അമ്മു അകത്തു ഞാൻ  ഫോൺ വാങ്ങികൊടുത്ത കാര്യം അമ്മയോട് പറയുന്ന കേൾക്കാം.... ചീവീട്  കരയുന്ന ഒച്ചയാണ് അവൾക്ക് സന്തോഷമുളള എന്തേലും പറയുമ്പോ.. അപ്പോളേക്കും കിച്ചു ചായേം പഴമ്പൊരീം കൊണ്ടുവന്നു.... പക്ഷെ ഞാൻ  തോമസ്സേട്ടനെ വിളിക്കുന്ന തിരക്കിലായിരുന്നു ... എടുത്ത പാടെ നല്ല തെറി  കേട്ടെങ്കിലും കിച്ചുപെണ്ണ് അടുത്ത് നിക്കണോണ്ട് സൗമ്യമായി ചിരിച്ചു കേട്ട് നിക്കാനെ  പറ്റിയുളളു.... നിന്റെ വണ്ടി ഇല്ലെങ്കിൽ വേറെ വണ്ടി ഏൽപ്പിക്കാനാ ഈ വിളിക്കണേ... അപ്പോ നിനക്ക് കുട്ടിക്കളി... അല്ലേടാ ഇത്രയൊക്കെ പറഞ്ഞിട്ടും ചിരിക്കുന്നോ നീ.... നാളെ വെളുപ്പിന്  തന്നെ ലോഡ് എടുക്കാൻ വിട്ടോണം... എന്ന് കട്ടായം പറഞ്ഞു പുളളി ഫോൺ  കട്ട്‌ ആക്കി....
നാളെ  രാവിലെ തന്നെ ഓട്ടമുണ്ടെന്ന് അച്ഛനോട് പറയുംപോലെ പറഞ്ഞിട്ട് നേരെ കിച്ചൂസിനെ നോക്കി....അവൾക്ക്  ചെറിയ ഒരു ഭാവമാറ്റം പോലെ... പക്ഷെ എനിക്ക് എന്തെന്നില്ലാത്ത വിഷമം.... നാളെ പോയാൽ 4 ദിവസം കഴിയും തിരിച്ചെത്താൻ.... അത് വരെ ഈ പെണ്ണിനെ കാണാൻ പറ്റില്ലലോ ദൈവമേ.... ആഹ് മാസത്തിൽ  4 ഓട്ടം എങ്കിലും ഓടിയാലെ കാര്യങ്ങൾ നടക്കു.. അതോണ്ട് എന്തായാലും പോണം... അങ്ങനെ ഓർത്ത് ചായേം കുടിച്ചു അച്ഛന്റേം മുത്തശ്ശന്റേം കത്തി കേട്ട് അവിടിരുന്നു... കുറച്ചു കഴിഞ്ഞു കിച്ചുവും

💬 Comments

View all comments