Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
നടന്നു....
ഡി ജെസ്സി... പഴംപൊരി കഴിച്ചിട്ട് പോ മോളെ... അച്ഛൻ വിളിച്ചു പറഞ്ഞെങ്കിലും....
അതാ ചതിയൻ കളളൻ പട്ടിതെണ്ടിക്ക് കൊടുത്ത മതി എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ തന്നെ അവൾ നടന്നു
അയ്യോ ഏട്ടാ പാവം കുട്ടി... വിഷമായിക്കാണും.....
ഈ അമ്മുവും ഏട്ടനും കൂടി ഓരോന്ന് ഒപ്പിച്ചിട്ട്....
അതും പറഞ്ഞു ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്ന ഭാവത്തോടെ കിച്ചൂസ് ?
അയ്യടാ... അങ്ങനിപ്പോ മോൾ തലയൂരണ്ട.... എന്നും പറഞ്ഞു കിച്ചുവിനും കൂടി ഉത്തരവാദിത്തം വെച്ചുകൊടുത്തു ചിരിച്ചു...
അയ്യോ പഴംപൊരി...തീറ്റയുടെ കാര്യം ഓർത്ത് അമ്മൂസ് നേരെ അടുക്കളയിലെക്കോടി....
വാ നമുക്ക് നല്ല ചൂട് പഴമ്പൊരീം ചായേം കുടിക്കാമെന്ന് പറഞ്ഞ് ഞങ്ങളും അകത്തേക്ക് കേറി...
കിച്ചൂസിന്റെ ഒപ്പം പോയ എന്നെ അച്ഛൻ അറസ്റ്റ് ചെയ്തു...
ഡാ നീ ഇവിടിരിക്ക്... എനിക്ക് രണ്ട് പറയാനുണ്ട്....
അല്ല അച്ഛാ പഴംപൊരി കഴിച്ചിട്ട് .....
ആഹ് അതൊക്കെ ഇങ്ങോട്ട് വന്നോളും... മോളെ കിച്ചു, ... ഇവന് എന്താന്ന് വെച്ച ഇങ്ങോട്ട് കൊണ്ടുവാ...
കിച്ചൂസ് അത് കേട്ടതും പ്രേശ്നമാണോ ഏട്ടാ എന്നരീതിയിൽ എന്നെ നോക്കി...
കുഴപ്പമില്ല എന്ന് കണ്ണടച്ചു കാട്ടിയതോടെ അവൾ അകത്തേക്ക് പോയി....
അച്ഛൻ ഇതെന്തു പണ്ടാരമാണ് പറയാൻ പോണെന്നു കരുതി ഞാൻ അവിടിരുന്നു...
ഡാ നിനക്ക് വല്ല ഉത്തരവാദിത്തം ഉണ്ടോടാ...... പത്തിരുപത്തഞ്ചു വയസായില്ലേ... അതിന്റെ വല്ല ബോധവും ഉണ്ടോ....?
എനിക്ക് കാര്യം മനസ്സിലായില്ലെന്ന് കണ്ട അച്ഛൻ തന്നെ സംഭവം പറഞ്ഞു...
നിന്നെയിന്ന് തോമസ് വിളിച്ചിരുന്നോ???
ആഹ്ഹ് ഒരു 4 മണി കഴിഞ്ഞപ്പോ വിളിച്ചിരുന്നു... അപ്പോഴാണ് ഞാൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ കാര്യം ഓർത്തത്....
💬 Comments
View all comments