0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
പൊട്ടിച്ചേ.... ഇന്നെന്താ വിഷുവാ....അങ്ങനെയൊരു അവസ്ഥയിൽ നിക്കാ ?? എന്താ മോളെ പറ്റ്യേ ...... അമ്മ വാത്സല്യത്തോടെ ചോദിച്ചു... അത് അമ്മേ... അച്ചുചേട്ടൻ പറഞ്ഞു..... ഈ ചേച്ചി.... അപ്പോ എന്നോട് ഇവിടെ  പറയാൻ പറഞ്ഞപ്പോ... ജെസ്സിയിങ്ങനെ  വിക്കി വിക്കി പറഞ്ഞുതുടങ്ങിയതും അമ്മ കിച്ചുവിനെ നോക്കി.. പോയ കാര്യമൊക്കെ ശെരിയായില്ലേ മോളെ... അകത്തേക്ക് വാ... ചായ എടുക്കാം... നല്ല പഴംപൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്... നീയും വായോ ജെസ്സിയെ എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി.... അപ്പോളാണ് അച്ഛൻ ജെസ്സിയോട് മുത്തശ്ശനെയും കിച്ചൂസിനെയും അമ്മുവിനെയും ഒക്കെ പരിചയപ്പെടുത്തിയത്.... എല്ലാം കേട്ട് വണ്ടറടിച്ചു നിൽക്കയാണ് ജെസ്സികൊച്ചു.... ചതി കൊടും ചതി.... ഞാൻ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന ബോധം വന്നതോടെ ഈ പാക്കിസ്ഥാൻ തീവ്രവാദികളെ കയ്യിൽ കിട്ടിയ ഇന്ത്യൻ പട്ടാളക്കാരുടെ പോലത്തെ ഒരു ആക്രമണമായിരുന്നു.... ഒരു ak47 കിട്ടിയിരുന്നെങ്കിൽ അവളെന്റെ  നെഞ്ചിൽ തൊളയിട്ട് കളിച്ചാനെ... എന്നെ പറ്റിച്ചല്ലേ... ദുഷ്ടൻ... ഇനി ഞാനുമായി ഒരു ബന്ധവുമില്ലായെന്നൊക്കെ പറഞ്ഞു അവൾ പിച്ചുകയും അടിക്കുകയും ഒക്കെ ചെയ്തു.... ദുഷ്ടൻ.. എന്തൊരു അഭിനയമായിരുന്നു... ഇനി ഞാൻ മിണ്ടില്ല... ഞാൻ പോകാ..... ഇനി ഒരു തിരിച്ചുവരവില്ല ശശിയെ എന്ന ഭാവത്തോടെ ബാഗെടുത്തു അവളിറങ്ങി.....
പോകുന്ന പോക്കിൽ കിച്ചൂസിന്റെ കയ്യിൽ പിടിച്ചിട്ടു , എന്നാലും ചേച്ചിയും കൂട്ട് നിന്നല്ലേ..... എന്ന് പറഞ്ഞു ചിണുങ്ങി... കിച്ചൂസിനോട് അവൾ ചിരിച്ചുകൊണ്ടാണ് ഇടപെട്ടത്... ഈ ഏട്ടൻ പറഞ്ഞിട്ട മോളെ... സോറി ?...അത് പറഞ്ഞു കിച്ചു അവളുടെ കവിളിൽ തഴുകി.. ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല... എന്ന ഞാൻ പിന്നെ വരാട്ടോ  എന്നും പറഞ്ഞു അമ്മൂസിനെ നോക്കിയൊന്ന് ചിരിച്ചിട്ട്  അവൾ

💬 Comments

View all comments