0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 902

….?എന്റെ കൃഷ്ണ 3?…. Ente Krishna Part 3 | Author : Athulan | Previous Parts


ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?...എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി..... അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്... അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി.... ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു..... അവർക്കുളള ചായയുമായി അമ്മയും എത്തി... അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി..... അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം.....   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു.. ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ... സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്.. അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ..... ഒരു നിലവിളക്ക്  എടുക്കമ്മേ.... ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ ... എന്താ മോൾക്ക് പറ്റിയത്... എന്താ പിച്ചും പേയും പറയുന്നേ... ഈശ്വര.. എന്റെ കുട്ടി.... അച്ചു ഫെബിനെ വിളിക്കെടാ..... അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ..... ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ? ഹിഹി... അമ്മയുടെ പേടിച്ചുളള കാണിക്കൽ കണ്ടപ്പോ എനിക്ക് ചിരി പിടിച്ചുവെക്കാൻ ആയില്ല...ഞാൻ ചിരിച്ചുപോയിട്ട....... പിന്നെ പറയണോ... അമ്മുവും കിച്ചുവും കൂടി അവിടെ കൂട്ട ചിരിയായി... അത് കണ്ടതോടെ അമ്മക് ആശ്വാസമായി.... ഞങ്ങൾ എന്തോ ഒപ്പിച്ചെന്ന് അമ്മക്ക് മനസ്സിലായി...
നമ്മുടെ ജെസ്സിയാകട്ടെ  എന്തിനാ എല്ലാരും പടക്കം പൊട്ടിച്ചേ.... ഇന്നെന്താ വിഷുവാ....അങ്ങനെയൊരു അവസ്ഥയിൽ നിക്കാ ?? എന്താ മോളെ പറ്റ്യേ ...... അമ്മ വാത്സല്യത്തോടെ ചോദിച്ചു... അത് അമ്മേ... അച്ചുചേട്ടൻ പറഞ്ഞു..... ഈ ചേച്ചി.... അപ്പോ എന്നോട് ഇവിടെ  പറയാൻ പറഞ്ഞപ്പോ... ജെസ്സിയിങ്ങനെ  വിക്കി വിക്കി പറഞ്ഞുതുടങ്ങിയതും അമ്മ കിച്ചുവിനെ നോക്കി.. പോയ കാര്യമൊക്കെ ശെരിയായില്ലേ മോളെ... അകത്തേക്ക് വാ... ചായ എടുക്കാം... നല്ല പഴംപൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്... നീയും വായോ ജെസ്സിയെ എന്നും പറഞ്ഞു അമ്മ അകത്തേക്ക്

💬 Comments

View all comments