0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 888

അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു...

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി...
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു...

വേണ്ട  മോനെ.. ഒന്നും ചെയ്യല്ലേ...
ഇനിയും അമർത്തിയാൽ പണി പാളുമെന്ന് എനിക്കും തോന്നിയതോടെ ഞാൻ പിടിവിട്ടതും അയ്യാൾ വണ്ടിയിൽ ചാരി നിന്ന് ചുമക്കാൻ തുടങ്ങി...

കയ്യിൽ പൈസ ഉണ്ടായിരുന്നതാ മോനെ...വീട്ടിലേക്ക് കേറുന്നതിനു മുന്നേ  ബ്രോക്കർ വന്നു ബ്രോക്കർ കാശും വാങ്ങിക്കൊണ്ടു പോയി...
വൈകിയ  കിട്ടില്ലെന്ന്‌ പേടിച്ചിട്ടാവും..
അതുകൊണ്ടാ ഇങ്ങനെ പൈസക് കുറവ് വന്നേ...
അല്ലെങ്കിൽ ഡ്രൈവർ ചോദിക്കുന്ന പൈസ കൊടുത്താനേ..

ഇത് പറഞ്ഞതും ആസ്മയുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ തളർത്തി വീഴ്ത്തി ........

ഞാൻ വേഗം തന്നെ താങ്ങിയത് കൊണ്ട് വീണില്ല...
ഞാൻ തലയോന്ന് ഉയർത്തി നോക്കിയപ്പോളാണ്......
അപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ പുറകിൽ നിന്നിരുന്ന പെൺകുട്ടിയെ ഞാൻ കണ്ടത്....

ദൈവമേ.....
എങ്ങനെ അവളെ വർണിക്കണം എന്നറിയില്ല...
പൂ പോലൊരു പെൺകുട്ടി... വെളുപ്പെന്ന് പറഞ്ഞാൽ പോരാ...അതിലും കൂടുതൽ.. കണ്ണുനീർ  കണ്ണിലെ  കരിമഷി പടർത്തിയിട്ടുണ്ട്... നെറ്റിയിൽ മഞ്ഞ നിറമുളള ചന്ദനം...
ചുണ്ടിന്റെ നിറവും ആ മുഖത്തിന്റെ ഐശ്വര്യവും  കണ്ട് നോക്കിനിന്നുപോയി ഞാൻ...

മുത്തശ്ശ.... എന്താ പറ്റ്യേ... വയ്യായ്ക തോന്നണുണ്ടോ...കരഞ്ഞു പോയെങ്കിലും വല്ലാത്ത വേവലാതിയോടെ  അവൾ അപ്പുപ്പനെ വട്ടം പിടിച്ചിരുന്നു...

അമ്മു.... ബാഗിൽ നിന്നും മരുന്നെടുത്തെ...

അപ്പോളാണ് ഒരു 18 വയസ്സ് തോന്നിക്കുന്ന കുട്ടി കൂടി അവിടെയുണ്ടെന്ന് ഞാൻ ശ്രെദ്ധിച്ചത്...
വേഗം ഇൻഹേയലർ കൊണ്ട് വന്നു...
അത്  വലിച്ചപ്പോളാണു  അദ്ദേഹം നോർമൽ ആയത്...
അമ്മ  അപ്പോളേക്കുംപോയി വീട്ടിൽ നിന്നും  കസേര ഒക്കെ കൊണ്ടുവന്നു...
അപ്പുപ്പനെ അതിലിരുത്തി...

അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ ഞാൻ കാര്യത്തിലേക്ക് കടന്നു... നേരെ ഡ്രൈവറുടെ അടുത്ത് ചെന്ന് തോളിൽ കൈയ് വെക്കാൻ പോയപ്പോളേക്കും അയ്യാൾ കുതറിമാറി...
ഇത് കണ്ടതും അമ്മയുടെ മുഖത്തു ചിരിപൊട്ടി....
അയ്യാളുടെ തോളിൽ ഒന്ന് തട്ടി ചേട്ടന്റെ പൈസ ഞാൻ തരാമെന്ന് പറഞ്ഞു വീട്ടിലേക്ക്  പോയി കാക്കി ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 5500 രൂപ  എടുത്ത് കൊടുത്തിട്ട്

അയാളോട് സൗമ്യമായി പറഞ്ഞു....

നമ്മൾ ഒരേ പണി ചെയ്യുന്നവർ ആണ്...ഉറക്കം വരാതിരിക്കാൻ പച്ചവെളളം മാത്രം കുടിച്ചു രാത്രിയെ പകലാക്കി

💬 Comments

View all comments