Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
പോകുന്നവർ
... പൈസക്ക് വേണ്ടി അല്ലെ ചേട്ടൻ ഈ പാവത്തിന്റെ മേൽ കൈ വെച്ചത്.... അതുകൊണ്ടാണ് ഞാൻ ചേട്ടനിട്ടു പൊട്ടിക്കാൻ വന്നതും ...
അതുകൊണ്ട് ദേഷ്യം ഒന്നും തോന്നണ്ട ...
ഇത്രയും പറഞ്ഞു തീർത്തു തിരിഞ്ഞതും എല്ലാവരും എന്നെ നോക്കി നിൽക്കുകയായിരുന്നു...
എന്നാൽ ഞാൻ നോക്കിയത് അവളുടെ കണ്ണിലേക്കായിരുന്നു....
കണ്ണുകൾ സംസാരിക്കുമെന്ന് അപ്പോളെനിക്ക് മനസിലായി ?...
നന്ദിയിൽ കൂടുതൽ ഞാനാ കണ്ണുകളിൽ കണ്ടത് ആരൊക്കെയോ ഉണ്ടെന്നുളള അവളുടെ ആത്മവിശ്വാസമാണോ..
! അറിയില്ല...
അപ്പോളേക്കും രണ്ട് ബൈക്കുകളിലായി യൂണിയൻകാരെത്തി....
എന്നെ കണ്ടതും അയ്യപ്പേട്ടൻ അച്ചുവേ എന്നൊന്ന് നീട്ടി വിളിച്ചു...
അച്ഛന്റെ കൂട്ടുകാരനാണ് അയ്യപ്പേട്ടൻ ...
യൂണിയൻ നേതാവാണ്... പണിയെടുക്കുന്ന ഒരു നേതാവുണ്ടേൽ അത് അയ്യപ്പേട്ടൻ മാത്രമാണെന്ന് എനിക്ക് തോന്നി... പിന്നെയുളള രണ്ട് പേരിൽ ഒരാൾ എന്റെ കൂട്ടുകാരനാണ്...ഫെബിൻ... പിന്നെ മണിയേട്ടനും.....
ബൈക്ക് ഒതുക്കി വെച്ച് വണ്ടിയുടെ അടുത്തേക്ക് വന്ന അവരോട് അമ്മ
നടന്ന സംഭവം ഒക്കെ ചെറുതായൊന്നു വിവരിച്ചു.... എല്ലാം കേട്ട് കഴിഞ്ഞതും അയ്യപ്പേട്ടൻ തനി പാർട്ടിക്കാരൻ ആയി...
നേരെ ഡ്രൈവറുടെ അടുത്ത് ചെന്നു.. അയ്യപ്പേട്ടന്റെ വണ്ടിയിൽ കൈയ് വെച്ചുളള ആ നിൽപ്പ് കണ്ടപ്പോ തന്നെ പന്തിയല്ലെന്ന് കണ്ട് പുളളിക്കാരന്റെ സ്വഭാവം അറിയുന്ന ഞാൻ ഇടപെട്ടു....
പ്രശ്നം ഒക്കെ പറഞ്ഞു തീർത്തതാ അയ്യപ്പേട്ട... ഇനി ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു വിധത്തിൽ സമാധാനിപ്പിച്ചു....
അങ്ങനെ സാധനങ്ങൾ ഒക്കെ ഇറക്കി ടെമ്പോ പോയതും അമ്മ ചായകൊണ്ട് വന്നു...
ചായയൊന്നും വേണ്ടമ്മേ എന്ന് പറഞ്ഞു ഫെബിനും മണിയേട്ടനും പോയി...
ഞാനും അയ്യപ്പേട്ടനും അവിടെ അരമതിലിലും അപ്പുപ്പൻ ചാരുകസേരയിലും ഇരുന്ന് ചായ കുടി തുടങ്ങി...
ഇറക്കിയതിനു കൂലി എത്രയായി മോനെ.... അപ്പുപ്പൻ പോക്കറ്റിൽ കയ്യിട്ട്കൊണ്ട് ചോദിച്ചു....
അയ്യപ്പേട്ടൻ ആരോടും അമിതമായി പൈസ വാങ്ങാറില്ല....
അത് കൊണ്ട് തന്നെ ഒരു ചിരിയോടെ 900 രൂപ മതി... അതിനുളള പണിയേ എടുത്തിട്ടുളളു എന്ന് പറഞ്ഞു എന്നെ നോക്കി....
ദൈവമേ കഷ്ടപ്പാട് മനസ്സിലാക്കുന്നവരും ഈ ലോകത്തുണ്ടല്ലോ എന്ന് പറഞ്ഞു അപ്പുപ്പൻ നെടുവീർപ്പിട്ടു കസേരയിൽ ഒന്നുകൂടെ ചാഞ്ഞിരുന്നു
അയ്യപ്പേട്ടൻ എന്നെ പറ്റിയും, എന്റെ അച്ഛനെ പറ്റിയുമൊക്കെ ഓരോന്നൊക്കെ പറഞ്ഞ് അപ്പുപ്പനുമായി
💬 Comments
View all comments