Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
ചിരിയായി...
വാതിൽപ്പടിയിൽ ഇതെല്ലാം കൗതുകത്തോടെ നോക്കിനിൽക്കുന്ന നിൽക്കുന്ന ഒരാളെ അപ്പോളാണ് ഞാൻ നോക്കിയത്... എന്റെ നോട്ടം കണ്ടപ്പോൾ മുഖം താഴ്ത്തി പയ്യെ ഉളളിലേക്ക് വലിയാൻ തുടങ്ങിയത് കണ്ട് എനിക്കും ചെറിയ ചിരി വന്നു...
വാത്സല്യത്തോടെ അമ്മ അവളുടെ കവിളിൽ തഴുകികൊണ്ട്...
പേടിച്ചോ എന്റെ കുട്ടി...ഇനി വിഷമിക്കൊന്നും വേണ്ടാട്ടോ...
ഇനി അയ്യപ്പേട്ടനും അമ്മയും പിന്നെ ഈ പോത്തും ഒക്കെയുണ്ട് എന്ന് പറഞ്ഞ് എന്നെ കാണിച്ചു ചിരിച്ചു...
മുല്ലമൊട്ട് പോലത്തെ പല്ല് കട്ടിയുളള ചിരിയായിരുന്നു അവളുടെ മറുപടി.....
ഹോ അവളുടെ ചിരി കാണാൻ എന്തൊരു അഴകാണ്...
അതൊക്കെ പോട്ടെ എന്താ മക്കളുടെ പേര്...?
അയ്യപ്പേട്ടനാണ് ചോദിച്ചത്...
വീടിന്റെ ഉളളിൽ നിന്നും അമ്മയുടെയും അവളുടെയും ഇടയിലൂടെ
ഇളയ കുട്ടി വന്നുകൊണ്ട് പറഞ്ഞു... ഞാൻ അശ്വതി... അമ്മുസ്സെന്ന് വിളിക്കും...
അടുത്തത് അവളുടെ പേരാണ് പറയാൻ പോകുന്നതെന്ന് മനസിലാക്കിയ എന്റെ കണ്ണുകൾ വിടർന്നു....
ചേച്ചിടെ പേര് കൃഷ്ണ.... കിച്ചൂന്ന് വിളിക്കും...
എല്ലാവരും അവളുടെ വർത്താനം കേട്ടൊന്ന് ചിരിച്ചു...
ചേട്ടന്റെ പേരെന്താ...?
അവളുടെ ചോദ്യം എന്റെ നേർക്കായി...
എന്റെ പേര് അതുൽ......
അല്ല... അപ്പൊ അച്ചു എന്ന് കൂടി ഒരു പേരില്ലേ ചേട്ടന്....
അല്ല നേരത്തെ ഈ അയ്യപ്പൻ ചേട്ടൻ വിളിക്കണ കേട്ടെ...അതാ ചോയ്ച്ചേ ?
ഞാൻ ഉണ്ടെന്ന രീതിയിൽ ചിരിച്ചു തലയാട്ടി....
അവൾ ചൂണ്ടുവിരൽ കവിളിൽ വെച്ച് ആലോചനയിലെന്ന പോലെ പറഞ്ഞു...
"അച്ചു കിച്ചു ...."
നല്ല മാച്ച്...
അത് പെട്ടന്ന് കേട്ടതും എന്റെ ശ്വാസഗതി കൂടി ....
അവളുടെ തോളിൽ ചെറിയൊരു അടി കൊടുത്തായിരുന്നു നമ്മുടെ ദേവതയുടെ പ്രതികരണം.....
ഞാൻ അത് കണ്ടെന്നു മനസ്സിലായപ്പോൾ നാണം കൊണ്ട് ആ മുഖം ഒന്നൂടെ ചുവന്നു... എന്നിട്ട് പയ്യെ അകത്തേക്ക് വലിഞ്ഞു....
എനിക്കും ഒരു ചിരി ചുണ്ടിൽ വന്നതും അമ്മയുടെ വക പുറത്തൊരു അടി കിട്ടി...
പോയി പല്ലുതേക്കേട...വാ കഴുകാതെ ചായയും വാങ്ങി കുടിച്ചിരിക്കണു... പോത്ത്..
അകത്തുനിന്ന് അടക്കി പിടിച്ചുളള ചിരി കേൾക്കാം...
ഞാൻ :ആഹാ ഇപ്പോ കുറ്റം എനിക്കായോ... ഉറക്കത്തിന്ന് വിളിച്ചെണീപ്പിച്ചിട്ട്... അത് പറഞ്ഞു ചായ ഗ്ലാസ് അമ്മക്ക് കൊടുത്ത് എണീറ്റതും മുത്തശ്ശൻ എന്റെ കയ്യിൽ
💬 Comments
View all comments