Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
കേട്ടോ... ഇനി കരയാണ്ടാട്ടോ... ദേ കണ്ണ് ഒക്കെ തുടച്ച് മിടുക്കി ആയിക്കെ....
ദീപിക ,: ടീ നേരത്തെ പറഞ്ഞത് ഒന്നും മനഃപൂർവം എല്ലാ പെട്ടെന്ന് ദേഷ്യം വന്നപ്പോ പറഞ്ഞതാ...
അഞ്ജലി : എനിക്ക് അറിയാം ഏട്ടത്തി.. അപ്പോഴത്തെ ദേഷ്യം കാരണം....
ഇത് പറഞ്ഞോണ്ട് തിരിഞ്ഞ അഞ്ജലി കാണുന്നത് അവരെ നോക്കി കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛനെ ആണ്...
അഞ്ജലി നോക്കുന്നത് കണ്ട് ആണ് അജയും ദീപികയും അങ്ങോട്ട് നോക്കിയത്...
അച്ഛൻ : നിങ്ങള് എല്ലാം തീരുമാനിച്ചു സ്ഥിതിക്ക് ഞാൻ അങ്ങോട്ട് ഒരു കാര്യം പറയാം... ഇത് നടക്കില്ല.. ഇനി എന്നെ ധിക്കരിക്കാൻ ആണ് ഭാവം എങ്കിൽ എന്നെ അനുസരിക്കാൻ താൽപര്യം ഇല്ലാത്ത ആരും ഇൗ വീട്ടിൽ നിൽക്കണ്ട..
ഇതും പറഞ്ഞ് അച്ഛൻ തിരിച്ച് നടന്നു....ഇത് കണ്ട് കരയാൻ തുടങ്ങിയ അഞ്ജലി യോട്
അജയ് : ഇതൊന്നും കണ്ട് നീ കരയണ്ട... അച്ഛനെ നിനക്ക് അറിയില്ലേ.. എന്റെ കാര്യം വന്നപ്പോഴും ഇത് തന്നെ അല്ലാർന്നോ... എന്നിട്ട് ഇപ്പൊ എന്തായി.. നീ പേടിക്കണ്ട അച്ഛന്റെ കാര്യം ഞാൻ ശെരി ആക്കി തരാം...
ഇതും പറഞ്ഞ് അജയ് പുറത്തേക്ക് നടന്നു...
💬 Comments
View all comments