Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
എന്റെ മാലാഖ 1
Ente Malakha | Author : Ezhuthukaran
അക്ഷര തെറ്റുകൾ ഉണ്ടെകിൽ ക്ഷമിക്കുക ?
നിങ്ങൾഇടുന്ന കമ്മന്റ് ലൈക് അനുസരിച്ചു ആയിരിക്കും അടുത്ത ഭാഗം ഉണ്ടാവുക. ഇഷ്ട്ടം ആയാൽ ലൈക് &കമന്റ് ചെയുക നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കു...
ഈ കഥയും ഇതിലെ സ്ഥലവും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം
വർഷം 2023
ഈ നിൽക്കുന്ന mr.ആന്റണി വർഗീസിനെ വരൻ ആയി സ്വീകരിക്കാൻ മിസ്സ്. ആൻ മരിയക് സമ്മതം ആണോ ?
ഫാദർ വർക്കി ഉറക്കെചോദിച്ചു
മരിയ : സമ്മതം ആണ്
ഒന്നാലോജിച്ച ശേഷം അവൾ പതിയെ പറഞ്ഞു
ഫാദർ : ഈ നിൽക്കുന്ന ആൻ മരിയയെ വധു ആയി സ്വീകരിക്കാൻ ആന്റണി വർഗീസിന് സമ്മതമാണോ ?
പള്ളിയിൽ ഉള്ള എല്ലാവരും മറുപടിക്ക് ആയി കാത്തു നിന്നു
ഫാദർ : ആന്റണി ഈ കുട്ടിയെ വിവാഹം ചെയ്യാൻ തനിക്ക് സമ്മതം ആണോന്ന്....
പെട്ടെന്ന് പുറകിൽ നിന്നും ആരോ തട്ടിയതായി അവനു തോന്നി സ്വബോധം തിരിച്ചുകിട്ടി അവൻ ചുറ്റും നോക്കി അമ്മ (ത്രേസ്യ ) എന്നെ കുത്തുന്ന നോട്ടം നോക്കുന്നുണ്ട് കൂടെ എന്റെഅപ്പൻ (വിൻസന്റ് വർഗീസ്)
ഫാദർ : സമ്മതം ആണോ .....
(ഇനി കഥ ആന്റണി യുടെ കണ്ണുകളിലൂടെ )
പെട്ടെന്ന് ഞാൻഏതോ ഒരു ഉൾവിളിയാൽ മറുപടി പറഞ്ഞു
ഞാൻ: സമ്മതം
എന്റെ മനസ്സ് വേണ്ട എന്ന് പറയുന്നുണ്ടെകിലും ഉള്ളിൽ എവിടെ നിന്നോ വന്ന മറുപടി ഞാൻ പറഞ്ഞു
ഫാദർ : ആ ഇനി മിന്നു ചാർത്തിക്കോളൂ
അങ്ങനെ അവിടെ ഉള്ള എല്ലാവരെയും സാക്ഷിയാക്കി ഞാൻ അവളെ മിന്നൂചാർത്തി. ഞാൻ ഒരു ദർത്താവായിരിക്കുന്നു അതും ഇവളെ ഭാര്യയാക്കി...
മിന്നുകേട്ടുമ്പോൾ അവൾ എന്റെ കണ്ണിലേക്കു നോക്കി നിന്നു അത് ഏറ്റു വാങ്ങാൻ കഴിയാതെ ഞാൻ മുഖം വെട്ടിച്ചു മിന്നുകേട്ടി
ശേഷം മിന്നുകേട്ടും എല്ലാം കഴിഞ്ഞ് എല്ലാവരും യാത്രയായി ഞാൻ എനിക്ക് വേണ്ടി കാത്തുനിന്ന ബെൻസ് കാറിൽ കയറി മറുഭാഗത് അവളും കാർ സ്റ്റാർട്ട് ആക്കി പതിയെ വീട്ടിലേക് എടുത്തു
വണ്ടി ഓടിക്കുന്നത് എന്റെ കസിൻ അലക്സ്

💬 Comments
View all comments