Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
മനംമാറ്റം കണ്ട്.. പിന്നെ വിട് എത്തുന്നത് വരെ മിന്നൂസ് ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു അതിനൊക്കെ ഞാൻ ഒന്ന് മുളിക്കൊണ്ട് ഇരുന്നു സാധാരണ അവൾ എന്റെ വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത ഞാൻ ഇന്ന് അവളോട് ചുടായതിൽ അവൾക്ക് നല്ല വിഷമം ഉണ്ട് പക്ഷെ ഒരു കൂസലും കൂടാതെ വിട് എത്തുന്നത് വരെ ഓരോന്ന് മിണ്ടികൊണ്ട് ഇരുന്നു.
അങ്ങനെ ഞങ്ങൾ വീട് എത്തി
ഞാൻ വേഗം കാറിൽ നിന്നും ഇറങ്ങി എന്റെ റൂം ലക്ഷ്യം ആക്കി നടന്നു ബാത്‌റൂമിൽ കേറി കണ്ണാടിയിൽ നോക്കി നിന്നു
എനിക്ക് എന്താ പറ്റിയത് ആ ഫാദർ ചോദിച്ചപ്പോ സമ്മതം അല്ലെന്ന് പറഞ്ഞ മതി ആയിരുന്നു പക്ഷെ ഞാൻ എന്തിനു സമ്മതിച്ചു... ഛേ. ഇനി ഒരു പക്ഷെ എനിക്ക് അവളോട് ഒരു ഇഷ്ടം ഉള്ളിൽ എവിടെയോ ഉണ്ടായിരിക്കുമോ... അയ്യേ ഒരിക്കലും ഇല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ.... ആളാവോട് പ്രേമം അതും എനിക്ക് നോ വേ ഇനി ഉണ്ടെകിൽ തന്നെ അത് അവൾ കാരണം തന്നെ ആണ് ഇല്ലാണ്ടായത്......
അങ്ങനെ ഓരോന്ന് ആലോചിക്കുമ്പോ ആരോ ഡോറിൽ മുട്ടി....
ഡാ കതക് തുറക്ക് ഇവിടെ എല്ലാരും നിന്നെ തിരക്കുന്നു വേഗം വാ
ഞാൻ : ആ വരുവാ അമ്മേ
വേഗം മുഖം കഴുകി ഇറങ്ങി അപ്പൊ അതാ അമ്മ എന്നെ നോക്കി നിൽക്കുന്നു
അമ്മ : മോനെ നീ ഇനിയും അവളോട് ഇങ്ങനെ നിന്നിട്ട് എന്താ കാര്യം നീ ഇപ്പൊ ഒരു ഭർത്താവ് ആണ്. നിങ്ങൾ രണ്ടും കാരണം അല്ലേ കെട്ടിച്ചത് എന്നിട്ട് ദേ ഇപ്പൊ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് അറിയില്ല പക്ഷെ അമ്മ അത് ചോദിക്കുന്നില്ല . ഇനി അങ്ങോട്ട് നിങ്ങൾ നല്ല ഫാമിലി ആയി കഴിയണം രണ്ടുകുടെ. മനസ്സിലായോ..
അമ്മ എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു
ഞാൻ : മ്മ്....
അമ്മ : നിന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞു ഇപ്പോ ദാ നിന്റെയും അടുത്തത് പൊന്നൂസിന്റെ എല്ലാ അപ്പൻ അമ്മമാരുടെയും വലിയ ആഗ്രഹം ആണ് അവരുടെ മക്കളുടെ കല്യാണം അതുകൊണ്ട്
💬 Comments
View all comments