Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
അവരെ വേഷമിപ്പിക്കരുത്.
നിന്റെ സെലെക്ഷൻ എന്തായാലും അമ്മയ്ക്ക് ഇഷ്ടയാടാ.. അവൾ ഒരു പാവമാ എന്നെ പോലെ തന്നെയാ നിന്നെ നാന്നായി നോക്കിക്കോളും അവൾ. ഒരു മാലാഖയേ പോലെ..
നിന്റെ ഈ ദേഷ്യം ഒക്കെ അവൾ മാറ്റിയെടുത്തോളും.
ഞാൻ : മതിനെ ഒരു സുന്ദരി ഉപദേശകാരി വന്നേക്കുന്നു...
അമ്മ : പോടാ കളിയാക്കാതെ....
ഞാൻ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു ചെറുപ്പം തൊട്ടേ അമ്മയുടെ ഒരു വാക്കിനും ഞാൻ എതിര് നിക്കാറില്ല.. ഒരു അമ്മ എന്നതിൽ ഉപരി എന്റെ എല്ലാ കാര്യങ്ങളും അമ്മ നല്ല കട്ട സപ്പോർട്ട് ആണ് അതുകൊണ്ട് ആണ് അമ്മയോട് അങ്ങനെ പറഞ്ഞത് .... ഇനി എങ്ങാനും അതുപോലെ തന്നെ നടക്കുമോ.. എന്റെ മനസ്സ് എന്നോടായി പറഞ്ഞു.. ഏയ്യ് അങ്ങനെ ഒരിക്കലും നടക്കില്ല ഞാൻ മനസ്സിൽ ഉറപ്പിച്ചു
അമ്മ : അവളെ ഞാൻ ചെറുപ്പം തൊട്ടേ കാണുന്നതല്ലേ എനിക്കറിയാം അവൾ നിന്നെ സ്നേഹിച്ചു കൊല്ലും നോക്കിക്കോ..
(അവൾ ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് ചുരുക്കി പറഞ്ഞ ഞങ്ങളുടെ അയൽവാസി അവരും എന്റെ ഫാമിലിയും ഒരു കുടുംബം പോലെ ആണ്)
അമ്മ : പിന്നെ വേറൊരു കാര്യം കൂടെ ഉണ്ട് ആദ്യേ എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ ഒക്കെ വരുള്ളൂ എന്ന് എന്തായാലും അമ്മേടെ ആഗ്രഹം നിങ്ങൾ നടത്തിയാലോ അമ്മക്ക് അത് മതി ....
ഞാൻ : അമ്മയ്ക് എന്ത് അറിയാന്ന്
അമ്മ : അത് നിന്റെ കെട്ടിയവളോട് പോയി ചോദിച്ചു നോക്ക് അവൾക്ക് ഓർമ്മ ഉണ്ടെങ്കിൽ അവൾ പറഞ്ഞു തരും ...
ഞാൻ കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്നു
ഡാ നീ എന്താ ഇങ്ങനെ ആലോചിക്കുന്നേ.....
ഞാൻ : ഏയ് ഒന്നുല്ല
അമ്മ: നീ ഒന്ന് താഴത്തേക് വാ അവിടെ എല്ലാരും നിന്നെ കാത്തിരിക്കാണ് അതുകൊണ്ട് മണവാളൻ വേഗം വാ ട്ടോ....
അതും പറഞ്ഞു ചിരിച്ചു കൊണ്ട് അമ്മ പോയി.. ഞാൻ നേരെ അലമാരയുടെ അടുത്ത് പോയി കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു എന്നോട് തന്നെ പറയാൻ തുടങ്ങി
അമ്മ എന്തൊക്കെയോ അറിഞ്ഞ പോലെ
💬 Comments
View all comments