0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 922

(ഒരു പുച്ഛത്തോടെ എന്നെ നോക്കിയിട്ട്) രണ്ടു വാഴതൈ കിട്ടുങ്കിൽ മേടിക്കാൻ.....

ഞാൻ - നിന്റപ്പന്റെ കാലിന്റെടേൽ നടാനാണോ.....

വിഷ്ണു - അല്ല നിന്റെ അമ്മയപ്പന്റെ....പത്തായത്തിൽ മുളപ്പിക്കാൻ വെക്കാൻ....

.

.

ഒരു അടക്കിപിടിച്ചുള്ള... ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോ...മീനാക്ഷി.....

.

(ഇവളെപ്പളും ഞങ്ങടെ പുറകെയാണല്ലോ)

.

.

ഞാൻ - താനെന്താടോ ചിരിക്കണേ.....

.

മീനാക്ഷി - യേ.... നല്ല സംസ്കാരമുള്ള ഭാഷ.....

.

വിഷ്ണു - ഞങ്ങൾ സംസാരിക്കണത് ഒളിഞ്ഞു നിന്നു കേട്ടതും പോരാ..... സംസ്കാരം പഠിപ്പിക്കണോ....(അവൻ ചുമ്മാ ദേഷ്യം അഭിനയിച്ചു ചോദിച്ചു)

മീനാക്ഷി..- ഞാൻ ഒളിഞ്ഞുനിന്ന് കേട്ടതൊന്നും അല്ല... നിങ്ങടെ അടുത്തേക്ക് വന്നപ്പോ... അറിയാതെ കേട്ടതാ... (പുള്ളിക്കാരി.... കുറച്ച് മുഖംവീർപ്പിച്ച് ... സങ്കടത്തിലാണ് പറഞ്ഞത്...) എനിക്കത് കണ്ടപ്പോ ശെരിക്കും അനുവിനെ ഓർമവന്നു.....

ഞാൻ - ശെ.. പോട്ടെ അവനൊരു തമാശ പറഞ്ഞതല്ലേ...... മീനാക്ഷി വരണ്ടോ കാന്റീലിനിൽ....

മീനാക്ഷി - എന്തിനാ....

വിഷ്ണു - അതിന്റെ മറുപടിയാണ്... ഞങ്ങളാദ്യം... സംസാരിച്ചോണ്ടിരുന്നേ........

ഞാൻ - നീ വരണ്ടേൽ വാ...

മീനാക്ഷി - ഇല്ല നിങ്ങൾ പൊക്കോ..... പിന്നെ വരാം.....

.

.

.

ഞങ്ങൾ പയ്യെ നടന്നു....

ഡിപ്പാർമെന്റ് കഴിഞ്ഞ് പുറത്തെത്തിയപ്പോ... രാഹുൽ.. ആരോടോ സംസാരിക്കാണ്.....

.

അയാളെ ഞാനെവിടെയോ.... കണ്ടിട്ടുണ്ടല്ലോന് ചിന്തിച്ചപ്പോളേക്കും...... അത് ഷാനു ചേട്ടായി അല്ലേ ക്ലബ്ബിലെ.....

ഞാൻ വേഗം അങ്ങിട്ടേക്ക് ചെന്നു.....

രാഹുൽ - ദേ അവന്മാർ....

ദീപു - ടാ നിങ്ങളിവിടെ വന്നിട്ടെന്നോട് പറയാൻപാടില്ലാരുന്നോ.....

ഞാൻ - താൻ ഇവിടൊണ്ടെന്നു ഞങ്ങളറിഞ്ഞോ മനുഷ്യ......

രാഹുൽ - നിങ്ങൾ എന്നെ അന്വേഷിച്ചിറങ്ങിയതാണോ....

💬 Comments

View all comments