Chapter Title : എൻ്റെ മാളു 2 [Thomas Shelby]
.....അതും പറഞ്ഞു പുള്ളിക്കാരി നടന്നു ....
.
.
മിസ്സേ .....പിണക്കമാണോന് പറഞ്ഞില്ല..........
..
.
നീ ആദ്യം പോയി ഡ്രസ്സ് മാറി വീട്ടിൽ പോയി കിടക്കാൻ നോക്ക് ....നല്ല ക്ഷീണം കാണും
.
.
ആ പറഞ്ഞത് ശെരിയാണ് ......എല്ലാ വേദനയും സഹിക്കാം ...പക്ഷേ ....പുറത്തിന് കിട്ടിയ അടി ...........ഹൂ ......ഇപ്പോളും ആ സുഖമങ്ങു മാറിയിട്ടില്ല ............ഞാൻ നേരെ ഗേറ്റിന്റെ ഫ്രണ്ടിൽ ചെന്നപ്പോ പിള്ളേരെല്ലാം ഒരുമാതിരി പോയിരുന്നു ....കുറച്ചുപേരെ ഒള്ളു ഇനി .....മറ്റവന്മാർ മറിച്ചിട്ട ഫ്ളക്സ് തിരിച്ചു കെട്ടി വെക്കുന്നുണ്ട് ...........അനീ ........ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മീനാക്ഷി .........
.
.
നല്ലതുപോലെ കിട്ടിയോ .........
.
.
ആഹ്മ് ഭേദപ്പെട്ട രീതിയിൽ ....
.
.
വല്ലതും തിരിച്ചു കൊടുത്തോ ....
.
.
കിട്ടിയതൊക്കെ കൊടുത്തിട്ടുണ്ട് ......
.
.
ഹോ ...ഭാഗ്യം .....ഞാൻ കരുതി നാണക്കേടുകാരണം ഇനി ആരുടേം മുഖത്ത് നോക്കാൻ പറ്റില്ലെന്നു .....
.
.
ശവം ....നിനക്കു വീട്ടിൽ പോകാനായില്ലേ ......
,
,
പോകുവാ .....
.
.
ന്നാ ..പോ ....പിന്നെ അനുനോടൊന്നും പറയണ്ട .......
.
.
ഞാൻ പറയും .....
.
.
ന്നാൽ നീ എന്റെ കയ്യിനു നല്ലതുപോലെ മേടിക്കും ......നീ പോവാൻ നോക്ക് ........
.
.
.
ന്നാ ശെരി നാളെ കാണാം .......
.
.
ആഹ്മ് വന്നാൽ കാണാം ......
.
.
.
അന്ന് ഞാൻ വീട്ടിൽ പോയില്ല ....അക്ഷയുടെ കൂടെ ഹോസ്റ്റലിൽ കൂടി
💬 Comments
View all comments