Chapter Title : എന്റെ മാത്രം 2 [ ne-na ]
മുന്നോട്ട് നടന്നപ്പോൾ ഒരു സീറ്റിൽ ഒരു പെണ്ണിന്റെ മടിയിൽ തലവച്ച് ഒരു ചെറുക്കൻ കിടക്കുന്നു. പല്ലവി അത് കാണാത്ത പോലെ നവീനൊപ്പം മുന്നോട്ട് നടന്നു. എന്നാൽ അവളുടെ ചുണ്ടിൽ ആ കാഴ്ച ഒരു പുഞ്ചിരി വിടർത്തിച്ചിരുന്നു. അടുത്ത ബോഗിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
നവീൻ ഒരു സീറ്റിലേക്ക് ഇരുന്നു. അവന്റെ ഓപ്പോസിറ്റ് സീറ്റിലായി പല്ലവിയും.
അവൾ വിൻഡോ സൈഡിലേക്ക് നീങ്ങി പുറത്തേക്ക് നോക്കി ഇരുന്നു.
കുറച്ച് നേരം ആയിട്ടും പല്ലവി ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കണ്ടു നവീൻ ചോദിച്ചു.
"നീ എന്താ ഒന്നും മിണ്ടാത്തെ?"
അവൾ അവന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ ഇരുന്നു.
"ഡീ.."
ഈ പ്രാവിശ്യം അവൾ മറുപടിയായി ഒന്ന് മൂളി.
"എന്താ നീ ഒന്നും മിണ്ടാതെന്ന്."
പുറത്താക്കി തന്നെ നോക്കി കൊണ്ട് അവൾ പറഞ്ഞു.
"ഓഹ്, ഞാൻ അത്ര വലിയ മുതൽ ഒന്നും അല്ലല്ലോ.. പിന്നെ ഞാൻ എന്തിനാ നിന്നോട് മിണ്ടുന്നേ.. പോയി നല്ല അടിപൊളി പെൺപിള്ളേരോട് മിണ്ട് നീ."
നവീൻ എഴുന്നേറ്റ് അവൾക്ക് അരികിലായി ഇരുന്നു. ചിരിയോടെ അവൻ ചോദിച്ചു.
"ശോ.. ഞാൻ അങ്ങനെ പറഞ്ഞത് എന്റെ കൊച്ചിന് ഫീൽ ആയോ?"
അവൾ ഒന്നും തന്നെ മിണ്ടില്ല.
"ഇങ്ങോട്ട് നോക്കിയേ നീ."
അവൾ അനങ്ങിയതേ ഇല്ല. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളുടെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
നവീൻ പതിയെ അവന്റെ വലത് കൈ എടുത്ത് അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു. ഇടുപ്പിൽ പിടിച്ചാൽ അവൾക്ക് ഇക്കിലാകുമെന്ന് അവന് അറിയാം.
പല്ലവി അവ്യകതമായ ഒരു ശബ്ദം ഉണ്ടാക്കി കൊണ്ട്
💬 Comments
View all comments