0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.1K

അവൾ പൂർണമായും ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങാൻ അവൻ പിന്നെയും കാത്തിരുന്നു.
ഒരു നിമിഷം അവൻ ചിന്തിക്കാതിരുന്നില്ല പല്ലവി എന്ത് വിശ്വാസത്തിൽ ആണ് ഇങ്ങനെ കിടന്ന് ഉറങ്ങുന്നതെന്ന്. ബനിയൻ കുറച്ച് കൂടി മുകളിലേക്ക് ഉയർത്തുവാനെങ്കിൽ അവളുടെ നഗ്നമായ മാറിടങ്ങൾ മുന്നിൽ ദൃശ്യമാകും. പക്ഷെ ആ വക ചിന്തകൾ ഒന്നും അലട്ടാത്തപോലെയാണ് പല്ലവി നിദ്രയിലേക്ക് ആഴ്ന്നത്.
പല്ലവി ഗാഢ നിദ്രയിലാഴ്ന്നു എന്ന് മനസിലാക്കിയ നവീൻ അവളുടെ വയറിൽ നിന്നും തന്റെ കൈ എടുത്തു. എന്നിട്ട് ബനിയൻ താഴേക്ക് നീക്കിയിട്ടു. പിന്നെ സാവധാനം അവളുടെ തല തന്റെ മടിയിൽ നിന്നും ഉയർത്തി നീങ്ങി മാറിയിട്ട് ബെഡിലേക്ക് വച്ചു. അവൾ അപ്പോഴും ഇതൊന്നും അറിയാതെ നിദ്രയിൽ തന്നെ ആയിരുന്നു. അവൻ ബെഡിൽ നിന്നും നീങ്ങി താഴെ ഇറങ്ങിയതും പല്ലവി ചെറിയൊരു ഞരക്കത്തോടെ ചരിഞ്ഞ് കിടന്നു. ഇപ്പോൾ ബനിയൻ താഴേക്ക് വലിഞ്ഞ് അവളുടെ നഗ്നമായ മുലയുടെ തുടക്കം അവന് കാണാമായിരുന്നു. ഒരുനിമിഷം അവിടേക്ക് ഒന്ന് നോട്ടം പായിച്ചപ്പോൾ ആണ് ഇതൊന്നും അറിയാതെ കിടക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖവും അവന്റെ കണ്ണിൽ പെട്ടത്. പിന്നെ അവന് അവളുടെ മുലകളിലേക്ക് നോക്കാൻ തോന്നിയതേ ഇല്ല.
അവൻ ലൈറ്റ് ഓഫ് ചെയ്ത് വാതിൽ തുറന്ന് പുറത്ത് ഇറങ്ങി ഡോർ സാവധാനം ചാരി. എന്നിട്ട് ടെറസ് ചാടി കടന്ന് തന്റെ റൂമിലേക്ക് നടന്നു.
. . .

തേർഡ് സേം എക്സാം കഴിഞ്ഞു. പല്ലവി കൂടെ ഇരുത്തി തന്നെ പഠിപ്പിച്ചത് കൊണ്ട് നവീന് എക്സാം നല്ല എളുപ്പം ആയിരുന്നു. എക്സാം കഴിഞ്ഞ് കിട്ടിയ ഒരു ബ്രേക്കിന് നവീൻ പാലക്കാട് തറവാട്ടിൽ പോയിട്ട്

💬 Comments

View all comments