Chapter Title : എന്റെ മാത്രം 3 [ ne-na ]
വന്നത് അച്ഛനിൽ നിന്നും ബുള്ളറ്റ് ബാക്കി തരാം എന്ന സമ്മതത്തോടെ ആയിരുന്നു.എന്നാൽ ഈ കാര്യം അവൻ പല്ലവിയോട് പറഞ്ഞതെ ഇല്ല. അവൾക്ക് അത് ഒരു സർപ്രൈസ് ആയി അവൻ മാറ്റി വച്ചു.
രാവിലെ കോളജിലേക്ക് പോകുമ്പോൾ നവീൻ അതീവ സന്തോഷത്തിൽ ആയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ബുള്ളറ്റ് തരാമെന്നാണ് ഷോറൂമിൽ നിന്നും അറിയിച്ചിരിക്കുന്നത്.
ബസിൽ പുറത്തേക്ക് നോക്കി ഇരുന്ന് ചിരിക്കുന്ന നവീനെ കണ്ട് അവന്റെ അടുത്ത് ഇരുന്ന പല്ലവി ചോദിച്ചു.
"എന്താടാ ഇരുന്ന് ചിരിക്കുന്നെ.."
അവൻ തല ചരിച്ച് അവളെ നോക്കി പറഞ്ഞു.
"ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോൾ ചിരിച്ചതാ.."
"എന്ത് ആലോചിച്ചപ്പോൾ?"
"അത്.. നാളെ തൊട്ട് ഞാനും നീയും ഇങ്ങനെ അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്യില്ലായിരിക്കും."
അവൾ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു.
"അതെന്തേ?"
"എനിക്ക് ഒരു കാമുകിയെ കിട്ടാൻ പോകുന്നു. ഇനി അവളുടെ കൂടെ ആയിരിക്കും ഞാൻ."
അത് കേട്ടപ്പോൾ അവളുടെ മുഖം അങ്ങ് മങ്ങി.
"ഓ, അർച്ചന ആയിരിക്കും."
"എന്റെ പൊന്നോ. അർച്ചനയും കിർച്ചനയും ഒന്നും അല്ല. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. അത് ഓർത്ത് ചിരിച്ചതാ."
"എന്ത് സർപ്രൈസ്?"
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
"അതൊക്കെ ഉണ്ട്. ഇന്ന് വൈകുന്നേരം വരെ ഒന്ന് നീ കാത്തിരിക്ക്."
അപ്പോഴേക്കും അവർ കോളജിനു മുന്നിൽ എത്തിയിരുന്നു. ബസ് ഇറങ്ങി അവൻ കൂട്ടുകാരോടൊപ്പം പോയതിനാൽ അവൾക്ക് പിന്നെ അതെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല.
ഫസ്റ്റ് പിരിയഡ് കഴിഞ്ഞപ്പോൾ ആണ് ഇന്ന് ഉച്ചവരെ ക്ലാസ് ഉള്ളു എന്ന നോട്ടീസ് വന്നത്. ഉച്ചക്ക് ഷോറൂമിൽ പോയി ബെൽറ്റ് എടുത്ത്
💬 Comments
View all comments