0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2499

കൂടി ഇറുക്കി അടച്ചു. മനസിനെ ഒന്ന് കൂടി കഠിനമാക്കി. കുറച്ച് സമയം കൂടി കടന്ന് പോയപ്പോൾ ഷവറിൽ നിന്നും വെള്ളം വീഴുന്ന ഒച്ച നിന്നു.
എന്താണ് പിന്നിൽ സംഭവിക്കുന്നത് എന്ന് അറിയാൻ അവൻ കാത് കൂർപ്പിച്ചു. പെട്ടെന്നാണ് അവളുടെ നിശ്വാസം അവന്റെ ചെവിയിൽ പതിച്ചത്.
"തിരിയാടാ?"
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൻ പല്ലവി പറഞ്ഞത് അനുസരിച്ച് അവൾക്ക് നേരെ തിരിഞ്ഞ് നിന്നു.
വീണ്ടും അവളുടെ പതിഞ്ഞ സ്വരം.
"കണ്ണ് തുറക്കടാ.."
അവൻ സാവധാനം കണ്ണുകൾ തുറന്നപ്പോൾ ഒരു ചിരിയോടു കൂടി മുന്നിൽ നിൽക്കുന്ന പല്ലവിയെ ആണ് കണ്ടത്. ബാത്റൂമിലേക്ക് കയറി വന്നപ്പോൾ ഇട്ടിരുന്ന അതെ വസ്ത്രം തന്നെയാണ് അവൾ ധരിച്ചിരിക്കുന്നത്. മുടിയൊന്നും ഒരു തുള്ളിപോലും നനഞ്ഞിട്ടില്ല.
എന്താ സംഭവം എന്നറിയാതെ അവൻ കണ്ണും മിഴിച്ച് നിൽക്കുമ്പോൾ ഒരു പൊട്ടിച്ചിരിയുടെ അവൾ പറഞ്ഞു."നീ ഒരു പൊട്ടനാ.. പഠിക്കാനും എന്നെ കാണാനും എപ്പോഴും ഈ റൂമിൽ കയറി ഇറങ്ങുന്ന നിന്നെ ഇപ്പോൾ എന്റെ കൂടെ റൂമിൽ കണ്ടെന്നും പറഞ്ഞ് അമ്മ എന്ത് തെറ്റുധരിക്കനാടാ.."
"നീ അല്ലെ അമ്മ വരുന്നു എന്നും പറഞ്ഞ് പേടിക്കുന്നപോലെ കാണിച്ചേ. അപ്പോൾ ഞാനും.."
അവൾ അവനെ കണ്ണിറുക്കി കാണിച്ചു.
"നീ ഒരു സർപ്രൈസ് തന്ന് ഇന്നൊന്നു എന്നെ പറ്റിച്ചു.. അപ്പോൾ ഞാനും തിരിച്ച് ഒന്ന് പറ്റിച്ചു."
നവീൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു.
"നിന്നെ ഞാൻ ഇന്ന് കൊല്ലും."
നവീന്റെ കൈ തട്ടിമാറ്റി അവന്റെ കണ്ണിൽ തന്നെ നോക്കി അവൾ പറഞ്ഞു.
"പക്ഷെ ഈ ഒരു സംഭവം കൊണ്ട് എനിക്ക് നിന്നോടുള്ള സ്നേഹവും വിശ്വാസവും ഒരുപാട് ഒരുപാട് കൂടി. എന്നെ ഒന്ന് നഗ്നയായി കാണണമെന്ന് നിന്റെ മനസ് ആഗ്രഹിച്ചിട്ടുണ്ടാകും എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. എന്തെന്നാൽ നീ ഒരു ആൺകുട്ടി ആണ്. പക്ഷെ ആ ആഗ്രഹത്തെ ഒക്കെ മനസിലൊതുക്കി നീ എന്റെ വിശ്വാസത്തെ സംരക്ഷിച്ചു."
ഇത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറിയിരുന്നു. നവീനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു.
"നിന്നെ എന്റെ സുഹൃത്തായി കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം..

💬 Comments

View all comments