Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]
അവളെ ആദ്യമായി കാണുന്നത്, വെള്ളി നിറത്തിൽ കൃഷ്ണമണിയും നല്ല കടും പീലികൾ നിറഞ്ഞ കൺപീലിയും അരക്കെട്ട് വരെ തിങ്ങി നിറഞ്ഞ മുടിയും മഞ്ഞ ദാവണി ചുറ്റി വന്നവളുടെ ആ സൗന്ദര്യത്തിൽ ലയിച്ച് ഇരുന്നുപോയി ഞാൻ.
ടീച്ചർ അവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു 'അനുരാധ '.
എന്താണ് ആദ്യദിവസം തന്നെ ലേറ്റ് ആയതെന്ന് ചോദിച്ചു അവൾ അതിനുള്ള മറുപടി കൊടുത്ത് സീറ്റിലേക്ക് ചെന്നിരുന്നു.
അവർ സംസാരിക്കുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല
കാരണം എന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.
ഞാൻ അപ്പോഴും അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തിരുന്നില്ല. പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പേടിച്ചു പോയി അപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത് ഞാൻ നോക്കിയപ്പോൾ ഞാൻ മാത്രമല്ല, ക്ലാസ്സിലെ ഒട്ടുമിക്ക ആൺകുട്ടികളും അവളുടെ നേർക്ക് തന്നെ ആയിരുന്നു നോട്ടം ഞാൻ പിന്നെ നേരെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു
ദിവസങ്ങൾ പിന്നെയും കടന്നു പോയി അവളോട് എനിക്ക് ഒരു ഇഷ്ടം തോന്നിയെങ്കിലും ഞാൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല കാരണം ഞാൻ കാണാൻ കുറച്ചു നിറം ഉണ്ടെങ്കിലും വലിയ ഹെയർസ്റ്റൈലോ ലൂക്കോ ഒന്നുമില്ലായിരുന്നു അവളോട് ചെന്ന് സംസാരിക്കാനോ ഒന്നും എനിക്ക് തോന്നിയില്ല എന്റെ അപകർഷധാ ബോധം എന്നെ പിന്നിലേക്ക് വലിച്ചു.
ഞാൻ കോളേജിലേക്ക് പോകുന്നതും വരുന്നതും വിവേകിന്റെ കൂടെ ആയിരുന്നു അതും പ്രൈവറ്റ് ബസിൽ തിങ്ങി ഞെരുങ്ങി. കോളേജ് ലൈഫ് അടിച്ചുപൊളിക്കുന്ന കാലം ഞങ്ങൾക്ക് കുറെയേറെ നല്ല ഫ്രണ്ട്‌സും കിട്ടി.
അതിൽ അവളും ഉണ്ടായിരുന്നു അനുരാധ അവളും ഞാനും വിവേകും ആയി കമ്പനി ആകാൻ അധികം സമയം
💬 Comments
View all comments