Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]
പറഞ്ഞു സമാധാനിപ്പിച്ചു. ദിവസങ്ങൾ പിന്നെയും കടന്നു പോയി വിവേക് എന്നെ പിന്നെ വിളിച്ചില്ല പക്ഷെ അനുരാധ എന്നെ വിളിച്ചു പറയുമായിരുന്നു വിവേകും ഇപ്പോ മാറി പോയി എന്നൊക്കെയാണ് അവൾ പറയുന്നത്..
ഞാൻ അവളോട് പറഞ്ഞു ഇങ്ങനെ കല്യാണം വരെ നിന്ന് ഒരു പയ്യനെ വഞ്ചിക്കുന്നത് എന്തിനാ നിങ്ങൾക്ക് ഇപ്പോ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിക്കുകയോ, രജിസ്റ്റർ ചെയ്താലോ അങ്ങനെ പലതരത്തിൽ സംസാരം നീണ്ടുപോയി അപ്പോൾ അവളുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു പിന്നെയും കരച്ചിലായി.
കല്യാണത്തിന് 3 ദിവസം ഉള്ളപ്പോൾ ഞാൻ നാട്ടിൽ എത്തി
പിറ്റേന്ന് രാത്രിയാണ് ഞാൻ വിവേകിനെ കാണുന്നത്. അവൻ കുറച്ചു സംസാരിക്കാൻ ഉണ്ടേന്ന് പറഞ്ഞു പറമ്പിലേക്ക് കൂട്ടികൊണ്ട് പോയി അവിടെ എത്തി അരയിൽ നിന്ന് കുപ്പി എടുത്തപ്പോഴാണ് എനിക്ക് കാര്യം മനസിലായത് ഞങ്ങൾ അങ്ങനെ അടി തുടങ്ങി, അപ്പോഴാണ് അവൻ പറഞ്ഞത് നാളെ അനുരാധയെ കൂട്ടി നാട് വിടാൻ ആണ് പ്ലാൻ സഹായിക്കണമെന്ന്.
ഞാൻ പിന്നെ പണ്ടുമുതലേ അവന്റെ കൂടെ എല്ലാം അലമ്പിനും ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഇതിനും ഒപ്പം ഉണ്ടാകുമെന്ന് അവനും അറിയാം എനിക്കും അറിയാം.
അങ്ങനെ അതിനു വേണ്ടി പ്ലാൻ സെറ്റ് ആക്കി.
ഒരു ധൈര്യത്തിന് വേണ്ടി ഓരോന്ന് പിടിപ്പിക്കാൻ തുടങ്ങി. അത് പിന്നെ അളവുകളും കഴിഞ്ഞ് രണ്ടും ബോധമില്ലാത്ത രീതിയായി രണ്ടുപേരുടെ നാക്കും കുഴയാൻ തുടങ്ങി.
ഞങ്ങൾ അവിടെ തന്നെ കിടന്നുറങ്ങിപ്പോയി 3മണിക്ക് അലാറം അടിച്ചപ്പോഴാണ് ഞങ്ങൾ രണ്ടുപേരും എണീറ്റത് എന്നാൽ ബോധവും വന്നില്ല ആ ഒരു മൈൻഡിൽ തന്നെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു മെയിൻ റോഡ് മാറി ആയിരുന്നു
💬 Comments
View all comments