Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
അല്ല.
അല്ല ഇനിയും ആയിക്കൂടെന്നില്ലല്ലോ
ആയാൽ ഞാൻ സഹിച്ചു... അത് പറഞ്ഞ ശേഷം ആണ് അത് വേണ്ടായിരുന്നു എന്ന് അവൾക് തോന്നിയത് ഷാഹിന ഒന്ന് നാവ് കടിച്ചു... പറഞ്ഞത് പാളി എന്നവൾക് തോന്നി
പടച്ചോനെ ഇത് എങ്ങോട്ടേക്ക പോകുന്നെ...
സംഗതി ഭംഗി ഉള്ള പെണ്ണ് തന്നെ ആണ് പക്ഷെ ബന്ധു ആണ്... മുളയിലേ നുള്ളണം വീണ്ടും കുടുംബത്തിൽ കേറ്റാൻ പറ്റാത്തവൻ ആവും..ഇല വന്നു മുള്ളിൽ വീണാലും........
പിന്നേ എങ്ങിനെയോ ടോപ്പിക്ക് മാറി
അല്ല നീ എന്താ ഈ സമയത്ത്
നിങ്ങളെ ഓർത്തപ്പോൾ സ്കൂട്ടി എടുത്ത് ഇങ് വന്നു പിന്നേ ഇവിടത്തെ കാന്റീനിൽ നല്ല ഫിൽറ്റർ കോഫി ആണ്...അത്രേ ഉള്ളു എന്തെ ഇഷ്ടപ്പെട്ടില്ലേ
ഇല്ലാ കുറച്ച് സ്വസ്ഥത ഉണ്ടായിരുന്നു... നേരത്തെ... ഹഹ
എന്തോ ഫൈറുവിന് അത് ഫീൽ ആയ പോലെ അവൾ മുഖം ഒന്ന് താഴ്ത്തി
പെട്ടെന്ന് അവൾക് വാക്ക് കിട്ടത്ത പോലെ..
ടാ ഞാൻ വെറുതെ പറഞ്ഞതാ....
എനിക്ക് മനസ്സിലായി ഫാരി...
പക്ഷെ അവളുടെ ഒരു മുഖ ഭാവം ആകെ മാറിയിരുന്നു
പിന്നേ ഗ്രൂപ്പിലെ നിന്റെ മെസ്സേജ് കണ്ടു... ഷാഹിനയെ കുറിച് നീ പറഞ്ഞത് സത്യം അവൾ ചെയ്തതിൽ ഒരു ശരിയുണ്ട്... പക്ഷെ നീ തെറ്റുകാരൻ ആയത് എങ്ങിനെ അത് എനിക്ക് അങ്ങട് അംഗീകരിക്കാൻ പറ്റിയില്ല അല്ല നീ എന്താ ജാഫറിനെ പറ്റി പറയാതെ വിട്ടത്... ഞാൻ എന്തായാലും റിപ്ലൈ ഇട്ടു... Proud of you faari എന്ന് പിന്നേ കുടുംബത്തിൽ കേറ്റാൻ പറ്റാത്ത രണ്ട് ആൾക്കാരെ ഇന്ന് അത് കൊണ്ട് മനസ്സിലാക്കാനും പറ്റി എന്ന്...
എടി ഫൈറു... നീ എന്തിനാ അങ്ങിനെ ഒക്കെ ഇടാൻ പോയെ... എന്നെ എന്തായാലും പുല്ല് വില ആണ് അത് പോലെ അല്ല നീ..
നിനക്ക് വേണ്ടിയും ആരെങ്കിലും സംസാരിക്കേണ്ട...ഫാരി
എന്തിന്... നീ എന്താ എന്റെ കെട്ടിയോളോ... വെറുതെ ബന്ധുക്കളെ വെറുപ്പിക്കാൻ നിക്കണ്ട...
ഇതെന്ത് കുന്തം ആണ് റബ്ബേ ഇവളെന്തിനാ എന്നെ തുറിച്ചു നോക്കുന്നെ എല്ലാം നെഗറ്റിവ് ആണലോ നടക്കുന്നെ
എന്നാ ഞാൻ പോട്ടെ... രണ്ടാളും ദേഷ്യത്തിൽ ഒന്നും പരസ്പരം മിണ്ടാതെ ഇരിക്കുകയാണെങ്കിലോ
💬 Comments
View all comments