0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 5.2K

പറഞ് മനസ്സിലാക്കി വിട്ടിട്ടുണ്ട് ഇപ്പോൾ അവൾക് ബോധ്യം വന്നിട്ടുണ്ട്....
പിന്നേ ടാ എന്റെ കമ്പനി ഏകദേശം സെറ്റ് ആയെടാ പതിയെ ഒന്നൂടി ഉഷാർ ആകണം നല്ല വണ്ടി വാങ്ങണം... ഒരു നല്ല അടിപൊളി ബൈക്ക് ഹൊ.... ഞാൻ നേടുമെടാ എല്ലാം...

ഫൈറു എന്നെ തന്നെ നോക്കി ചിരിച് കൊണ്ടിരുന്നു

എന്താടാ ഒരു ആക്കി ചിരി....

യേ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം... അല്ല ഷഹാനയോട് നിനക്ക് ഒന്നും തോന്നിയില്ലേ...

തോന്നാത്തത് അല്ലെടാ അതൊന്നും ശരിയാവില്ല.... നമ്മൾ ചെറിയ റേഞ്ച് ആണ് പിന്നേ നമ്മള കുടുംബക്കാരെ എനിക്ക് നല്ല പേടിയാ പിന്നേ ഷഹാനയുടെ ഉപ്പ നിനക്ക് അറിയാലോ വല്ല്യ പണക്കാരൻ അതിന്റെ ജാട നല്ലോണം ഉമ്മക്കും ഉപ്പക്കും ഉണ്ട് ഷഹാന അങ്ങിനെ അല്ല കേട്ടോ സൊ എനിക്ക് നമ്മള സാധാരണ പെണ്ണ് മതി.... അതും കുറേ കഴിയട്ടെ.....

മ്മ്...

വാ പോകണ്ടേ എനിക്ക് വീട്ടിൽ പോയി ഫുഡ്‌ ഒക്കെ ആകാൻ ഉണ്ട്

ആ വാ പോകാം നീ ഇന്നലെ സങ്കടപ്പെട്ട് പോയപ്പോൾ ന്തോ പോലെ അതാ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നേ

ഓഹ് അപ്പോൾ നമ്മള സങ്കടം ഒക്കെ കാണുന്നുണ്ട്...

പിന്നില്ലാതെ.... വാ മോളെ പോകാം ഞാൻ ഇനി ഫുൾ ഓട്ടം ആയിരിക്കും 1 മാസത്തിന്റെ ഉള്ളിൽ ഒരു 6 ലക്ഷം സങ്കടിപ്പിക്കണം അതിന്റെ ഓട്ടം ആയിരിക്കും

ഈ ഡീൽ കാൻസൽ ആയാൽ ഞാൻ ഇല്ലാ മോളെ... സൊ വാ വിടാം

വീട്ടിൽ എത്തി കിടന്ന സമയത്ത് എന്തോ... ഷഹാനയെ ഓർമ്മ വന്നു രണ്ട് ദിവസം ഞാൻ

💬 Comments

View all comments