0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

നിമിഷവും... നീ എന്റെ മനസ്സിൽ മിന്നി മായും ഉരുകി ഉരുകി ഞാനും ഇല്ലാതെ ആവും...

ഫാരി.. മണ്ടത്തരം പറയല്ലേ എന്നെ കല്യാണം കഴിച്ചാൽ അവളെ കുറിച് നീ ഓർക്കില്ല എന്നാണോ... പറ്റില്ല നിനക്ക് അവളുടെ ആ കണ്ണും.. ചിരിയും ഒന്നും നിനക്ക് മറക്കാൻ ആവില്ല...

വേണ്ട... കല്യാണം ഞാൻ കഴിക്കുന്നില്ല....

എന്റെ ഹൃദയത്തിൽ നാല് അറകൾ ഉണ്ട് അവിടെ നിങ്ങളെ രണ്ടാളെയും ചേർത്ത് വച് ഞാൻ ജീവിക്കും അധിക കാലം ഒന്നും ഉണ്ടാവില്ല.... ഫൈറു... ഞാൻ തീരും....

ഫാരി നിർത്ത്....

ഞാൻ ഒന്നും പറയാതെ പുറത്തേക് പോയി

പാർക്കിങ്കിൽ ഇരുന്ന് ഓരോ ചിന്തകൾ കൊണ്ട് പ്രാന്ത് പിടിക്കാൻ തുടങ്ങി....

സിഗരറ്റുകൾ താഴെ വീണ് കൂഭാരമായി... ഒരു സിഗരറ്റിന്റെ അറ്റത്തെ കനൽ കെടുമ്പോളും എന്റെ നെഞ്ചിലെ കനൽ കെടാതെ ബാക്കിയായി...

രാവിലെ ഫൈറു വിനെ വീട്ടിൽ ആക്കി ഞാൻ ഉമ്മയോട് യാത്ര പോകാൻ ഉണ്ട് എന്ന് പറഞ് വീട്ടിൽ നിന്ന് ഇറങ്ങി... നേരെ കമ്പനിയിൽ പോയി അവിടെ കിടന്നു.....

രണ്ട് ദിവസം അവിടെ തന്നെ ആയിരുന്നു.... ഭക്ഷണം കഴിക്കാൻ പൊലും ശ്രമിച്ചില്ല...

പെട്ടെന്ന് എനിക്കൊരു മെസ്സേജ് വന്നു...

8600 is credited to your account

അത് ഷാഹി അയച്ചത് ആയിരുന്നു... അവളെ ഹോസ്പിറ്റലിൽ അന്ന് അടച്ച പൈസ... അതിന്റെ ഒരു സ്ക്രീൻ ഷോട്ട് അവൾ എനിക്ക് അയച് തന്നു

ഞാൻ താങ്ക്സ് എന്ന് റിപ്ലൈ ഇട്ടു... ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവിടെ ഇരുന്ന് ഉറക്കെ ചിരിച്ചു...

രണ്ട് ദിവസം കഴിഞ്ഞ് ഉമ്മാ വിളിച്ചു... എവിടെ നീ

💬 Comments

View all comments