Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
വരുന്നില്ലേ രണ്ട് ദിവസം ആയല്ലോ ഉമ്മാനെ ഒന്ന് ഫോൺ വിളിക്കാൻ പൊലും തോന്നിയില്ലേ....
ഞാൻ വരാം ഉമ്മാ...
ഞാൻ രാത്രി വീട്ടിലേക്ക് ചെന്നു...
ഇതെന്ത് കോലം ആണെടാ... നീ അന്ന് പോകുമ്പോൾ ഇട്ട ഷർട്ട് തന്നെ അല്ലെ ഇത്... എന്താ പറ്റിയെ മോനെ സുഖമില്ലേ വല്ലാതെ ക്ഷീണിച്ചു....
വാ വന്ന് കുളിച് ഭക്ഷണം കഴിക്ക്....
വേണ്ട ഉമ്മാ വിശപ്പില്ല...
മോൻ വാ ഇവിടെ ഇരിക്ക് എന്താ എന്റെ മോന് പറ്റിയെ
ബിസിനസ് ചെയ്യാൻ പൈസ ഇല്ലാഞ്ഞിട്ടാണോ...
ടാ അതിനല്ലേ ഉമ്മയുടെ സ്വർണ്ണം ഒരു 10 പവൻ വിറ്റതീരുന്ന പ്രശ്നം അല്ലെ ഉള്ളു...
അതൊന്നും അല്ല ഉമ്മാ
എന്നാ മോൻ ഉമ്മയോട് തുറന്ന് പറ
ഞാൻ ഉമ്മയുടെ മടിയിൽ കിടന്ന് കുറേ കരഞ്ഞു... പിന്നെ എല്ലാം പറഞ്ഞു....
യാ അല്ലാഹ്... ഉമ്മയും എന്റെ കൂടെ കരഞ്ഞു...
മോൻ അതൊന്നും ഇപ്പോൾ ഓർക്കേണ്ട എല്ലാം പടച്ചോൻ ശരിയാക്കി തരും...
വാ മോൻ ഒന്ന് ഉറങ്...
രാത്രി ഞാൻ ഉറങ്ങിയില്ല ഉറക്കം വന്നില്ല സിഗരറ്റുകൾ വലിച് വലിച് എന്റെ കണ്ണ് ഒക്കെ ചുവപ്പായി...
ഉമ്മാ രാവിലെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ താഴേക്ക് ചെന്നു....
നീ സിഗരറ്റ് വലിച്ചോ...
ടാ പറ...
ഞാൻ തല കുനിച്ചു നിന്നു...
എന്താ എന്റെ മോന്റെ ഭാവം നശിക്കാൻ ആണോ... വിധിച്ചത് എന്താണോ അതെ ലഭിക്കു എന്റെ മോൻ അത് മദ്രസയിൽ പഠിച്ചത് അല്ലെ...
മോനെ നീ ഇതിൽ ആരെ കെട്ടിയാലും നിന്റെ മനസ്സ് ശാന്തം ആവില്ല.... നീ രണ്ടാളെയും മറക്ക് എന്റെ മോന്റെ മനസ്സ്
💬 Comments
View all comments