Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
പറയുന്നേ അവൾക് കൂട്ടിരിക്കാൻ വന്ന ഒരുത്തൻ ഉമ്മാ പറഞ്ഞ പോലെ ഒരു കാവൽ കാരൻ
അറിയില്ല ഫാരി... നിന്നെ നഷ്ടപ്പെടുന്നത് ഓർക്കാൻ വയ്യ....
ഫൈറു എന്റെ കൈ പിടിച് അവളുടെ കവിളിൽ ചേർത്തു എന്റെ കയ്യിൽ കിസ്സ് ചെയ്ത് കൊണ്ട് അവൾ കരയാൻ തുടങ്ങി...
എന്റമ്മോ എന്തൊക്കെയാണ് ഈ കൊച് കേരളത്തിൽ നടക്കുന്നത് എന്നായി എന്റെ മനസ്സിൽ....
ഫൈറു നീ വല്ലാതെ മൂഡ് ഓഫ് ആണ് അതാ ഇങ്ങനെ ഒക്കെ നീ കരച്ചിൽ നിർത്ത്
പെട്ടെന്ന് അവൾ എന്റെ കൈ വിട്ട് സോറി സോറി
ഞാൻ അറിയാതെ.. ബൈ രാവിലെ വരാം
ഫൈറു...ടാ...
അവൾ ഒന്നും പറയാതെ വണ്ടി എടുത്ത് പോയി...
ഞാൻ കുറേ നേരം ഒന്നും മനസ്സിലാവാതെ. അവിടെ നിന്നു...
ഇവൾക്ക് എന്താ പറ്റിയത്... ഇതെന്താ പ്രണയം ആണോ അതോ കെയർ കണ്ടപ്പോൾ തോന്നിയ ഒരു....
വീണ്ടും റൂമിലേക്കു നടന്നു ഷഹാന മെല്ലെ കിടന്നിട്ടുണ്ട്...
ഫാരിസ്ക ഡോക്ടറോട് എപ്പോള ഡിസ്ചാർജ് ചെയ്യാ എന്ന് ചോദിക്കോ...
എന്തെ പോകാൻ തിരക്കായോ നാളെ നോക്കിയിട്ട് നമ്മൾക്ക് പറയാം ഡിസ്ചാർജ് ചെയ്യാൻ...
മ്മ്..
ഉറങ്ങിക്കോ ഇനി രാവിലെ പറയാം ഞാൻ മെല്ലെ ലൈറ്റ് ഓഫ് ചെയ്ത് താഴെ കിടന്നു....
ഞാൻ കാരണം നിലത്ത് കിടക്കേണ്ടി വന്നല്ലേ...
യേ എനിക്കിതൊക്കെ ശീലം ആണ്....ഞാനാ പണ്ട് മുതലേ നമ്മള കുടുംബത്തിലെ ഡ്രൈവർ പ്ലസ് കാവൽക്കാരൻ..
ഫാരിസ്ക... എപ്പോളും കഷ്ടപ്പെടുകയാണല്ലേ......എന്നിട്ടും എന്നെ പോലെ ഉള്ളവർ അതൊന്നും മനസ്സിലാക്കാതെ വേദനിപ്പിച്ചു...
യേ ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ് എല്ലാർക്കും പറ്റുന്ന പോലെ എത്തുക... ഉറങ്ങിക്കോ ഷാഹി.... ഞാൻ വേറേ ലെവൽ അല്ലെ ഷാഹി.. ഹഹഹ
ഫാരിസ്ക.. എന്റെ അടുത്ത് ഇരിക്കോ കുറച്ച് നേരം...
എന്തെ..
എന്തോ പോലെ... ഒരു പേടി പോലെ
ഞാൻ ചെന്ന് ബാത്‌റൂമിലെ ലൈറ്റ് ഇട്ടു.. അപ്പോൾ നേരിയ വെളിച്ചം റൂമിൽ ഉണ്ട് ഞാൻ കസേര അവളുടെ അടുത്ത് വലിച്ചിട്ട് ഇരുന്നു... അവളുടെ നേരിയ കരച്ചിൽ കേൾക്കുന്നുണ്ട്.... Anxiety ഉണ്ടാവുമ്പോൾ മനസ്സ് ഇങ്ങനെ ഇടക്ക് കളിക്കും കാരണം ഇല്ലാതെ മനസ്സ് വേദനിക്കും കരയും....ഞാൻ മെല്ലെ
💬 Comments
View all comments