0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 126

എന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ?...

പറ്റും ചേച്ചി ... ദേ ഞാൻ അച്ഛനെ കൊണ്ട് എല്ലാം സമ്മധിപ്പിച്ചിട്ടുണ്ട്... ചേച്ചി പോയി റെഡി ആയിക്കേ നമുക്ക് അധികം സമയം ഒന്നും ഇല്ല...

അങ്ങനെ ചേച്ചി പൊന്നുവിന്റെ റൂമിലോട്ട പോയി...

ഞാൻ നേരെ ബാത്റൂമിൽ കയറി കുളിച്ചിട്ട് റെഡി ആയി. എന്നിട്ട് എന്റെ ലാപും ഫോണും കാറിന്റെ ചാവിയും എടുത്ത നേരെ താഴെക്ക് പോയി...

ഞാൻ താഴെ ചെന്ന അവിടെ മായ ചേച്ചി വരുന്നതും കാത്ത് ഇരുന്ന് ....

മോനെ ... അടുക്കളയിൽ നിന്ന് അമ്മ ചോദിച്ചു...

ഞാൻ അടുക്കളയിലോട്ട് നടന്ന് ....

മോൻ ഉച്ചയ്ക്ക് കഴിക്കാൻ വരുമോ....

ചിലപ്പോൾ വരും അമ്മെ ചേച്ചി ഉള്ളത് അലെ... എന്താ അമ്മേ ചോദിച്ചത്...

അല്ല മോനെ ഞങ്ങൾ സജീവ് അങ്കിളിനെ കൊണ്ടാക്കാൻ റെയിൽവേ സ്റ്റേഷൻ വരെ പോകും.. അതുകൊണ്ട് ചേച്ചി ആയിട്ട് പുറത്ത് നിന്ന് കഴിച്ചോളാൻ പറയാനായിരുന്നു... ഇവിടെ വന്നാൽ ഞങ്ങൾ ആരും കാണില്ല..

ശരി അമ്മെ ഞങ്ങൾ പുറത്തു നിന്ന് കഴിച്ചോളാം... എന്നും പറഞ്ഞ ഞാൻ ഹാളിലോട്ട് വന്ന് ...

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അതാ ചേച്ചി സ്റ്റെപ്പ് ഇറങ്ങി വരുന്നു..

ഞാൻ എന്റെ അനിയത്തിക്ക് അവളുടെ കഴിഞ്ഞ ബർത്തിടെക്ക് വാങ്ങിച്ച് കൊടുത്ത നീല സാരി ആയിരുന്നു ചേച്ചിയുടെ വേഷം.... ആ വേശത്തിൽ ചേച്ചിയെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയവനേ പോയി നിശ്ചലനായി നിന്നു എന്ന് പറയാം.. ചേച്ചിയുടെ മുഖത്ത് അധികം മേക്കപ്പ് ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ കണ്ടാൽ ഒരു ദേവതയെ പോലെ ആയിരുന്നു...

പോകാം... ചേച്ചി എന്റെ അടുത്ത വന്ന പറഞ്ഞപ്പോൾ ആണ് ഞാൻ സ്വബോദത്തിലേക്ക് വന്നത്....

ആ പോകാം ..... എന്നും പറഞ്ഞ ഞാൻ ലാപ്പും എടുത്ത് പുറത്തോട്ട് പോയി...

അങ്ങനെ കാറും എടുത്ത ഞങ്ങൾ യാത്ര തുടങ്ങി.. ചേച്ചിയും എന്റെ കൂടെ മുൻസീറ്റിൽ തന്നെ ആയിരുന്നു ഇരുന്നത് ....

ചേച്ചിക്ക് ടേൻഷൻ ഉണ്ടോ ?... യാത്രക്കിടയിൽ ഞാൻ ചോദിച്ചു...

ആ ഉണ്ട് ...

അത് സാരമില്ല ചേച്ചി... ആദ്യം അയോണ്ടാണ്

💬 Comments

View all comments